Sunday, October 13, 2024
Homeസിനിമആലിയയുടെ ആക്ഷന്‍ ചിത്രം; ജിഗ്രയുടെ ട്രെയിലര്‍ പുറത്ത്.

ആലിയയുടെ ആക്ഷന്‍ ചിത്രം; ജിഗ്രയുടെ ട്രെയിലര്‍ പുറത്ത്.

ആലിയ ഭട്ട് നായിക ആയി എത്തുന്ന പുതിയ ചിത്രം ജിഗ്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ ടീസര്‍ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ടീസര്‍ ട്രെയിലറിനെക്കാള്‍ ചിത്രത്തിന്റെ കഥ മനസിലാകുന്ന രീതിയിലാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

അതിശയിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ജയില്‍ ബ്രേക്കും ഇമോഷണല്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. വേദാംഗ് റെയ്‌ന അവതരിപ്പിച്ച അങ്കുര്‍ വിദേശത്ത് തടവിലാക്കപ്പെടുകയും കസ്റ്റഡി പീഡനത്തിന് വിധേയനാകുകയും ചെയ്യുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് അവനെ പുറത്താക്കാന്‍ അവന്റെ സഹോദരി സത്യ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥ തന്തുവെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

വളരെ വൈകാരികമായ രംഗത്തോടെയാണ് 3മിനുട്ടോളം നീളമുള്ള ട്രെയിലര്‍ അവസാനിക്കുന്നത്. വാസന്‍ ബാലയും ദേബാശിഷ് ഇറെങ്ബാമും ചേര്‍ന്നാണ് ജിഗ്രയുടെ രചന നിര്‍വഹിക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും ധര്‍മ്മ പ്രൊഡക്ഷന്‍സും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ആലിയ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. ആക്ഷന്‍ കോമഡി മര്‍ഡ് കോ ദര്‍ദ് നഹി ഹോട്ട, ക്രൈം-ത്രില്ലര്‍ പെഡ്‌ലേഴ്‌സ്, കോമിക് ക്രൈം ത്രില്ലര്‍ മോണിക്ക, ഓ മൈ ഡാര്‍ലിംഗ് എന്നിവ സംവിധാനം ചെയ്ത സംവിധായകനാണ് വാസന്‍ ബാല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments