Wednesday, October 9, 2024
Homeസിനിമമനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയങ്ങള്‍ക്ക് നൊമ്പരമെന്ന്‌ മോഹന്‍ലാല്‍; പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നുവെന്ന്‌ മമ്മൂട്ടി;...

മനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയങ്ങള്‍ക്ക് നൊമ്പരമെന്ന്‌ മോഹന്‍ലാല്‍; പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നുവെന്ന്‌ മമ്മൂട്ടി; മരിച്ചു വെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ യെന്ന് മഞ്ജു വാര്യര്‍.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ഗംഗാവലി പുഴയില്‍ നിന്നും ഇന്നലെ കണ്ടെടുത്തിരുന്നു. അര്‍ജ്ജുന്റെ മതൃദേഹം കണ്ടെത്തിയതിന് പിന്നാലെ നിരവധി പേരാണ് കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്നു അനുശോചന കുറിപ്പ് പങ്ക് വച്ചത്. സിനിമാ ലോകത്ത് നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജുവാര്യരുമടക്കം കുറിപ്പുമായി എത്തി.

മനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയങ്ങളില്‍ അര്‍ജുന്‍ നൊമ്പരമായി മാറിയെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

‘മനമുരുകി പ്രാര്‍ഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അര്‍ജുന്‍..പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍’. എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

നടന്‍ മമ്മൂട്ടി കുറിച്ചത് ഇങ്ങനെ: 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും…ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികള്‍ അര്‍ജുന്‍.- മമ്മൂട്ടി കുറിച്ചു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാംനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. 72 ദിവസത്തിനുശേഷമാണ് പുഴയില്‍ നിന്നും ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുന്നത്.

നടി മഞ്ജു വാര്യരും കുറിപ്പ് പങ്ക് വച്ചെത്തി. മരിച്ചുവെന്നത് വേദനിപ്പിക്കുന്നതാണെങ്കിലും അര്‍ജുന്റെ മൃതദേഹം തിരികെ കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments