Tuesday, July 15, 2025
Homeസിനിമജയറാമിന്റെയും കുടുംബത്തിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥ.

ജയറാമിന്റെയും കുടുംബത്തിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥ.

ചക്കി, കണ്ണന്‍ എന്നുള്ളത് വീട്ടിലെ വെറും വിളിപ്പേരുകളാണെങ്കിലും മലയാളികള്‍ക്കു മുഴുവന്‍ അറിയാം ഈ താരങ്ങള്‍ ആരാണെന്ന്. അത്രത്തോളം മലയാളികള്‍ക്കിഷ്ടമാണ് ഈ താരകുടുംബത്തെ. വര്‍ഷങ്ങളായി ചെന്നൈയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ജയറാമിന്റേയും പാര്‍വ്വതിയുടേയും രണ്ടു മക്കളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് മാതാപിതാക്കളേക്കാള്‍ ആരാധകരുണ്ടെന്നാണ് വാസ്തവം. താരപ്രൗഢിയുടെ നിറവില്‍ നില്‍ക്കവേ വിവാഹം കഴിച്ചവരായതിനാല്‍ തന്നെ മക്കള്‍ക്കും ആ താരപ്രൗഢി പകര്‍ന്നു കിട്ടിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലെല്ലാം മക്കളുടെ ചിത്രങ്ങളും മറ്റും ആരാധകര്‍ക്കു സമ്മാനിച്ചിരുന്ന ദമ്പതികള്‍ കൂടിയായിരുന്നു അവര്‍.

വിവാഹം കഴിഞ്ഞ് നാലാം മാസമാണ് പാര്‍വതി ഗര്‍ഭിണിയാകുന്നത്. ബന്ധുക്കളുടെ സഹായമില്ലാതെ വിവാഹം കഴിച്ചതിനാല്‍ തന്നെ അന്നു മുതല്‍ പാര്‍വതിയെ ഒരു കുറവുകളുമില്ലാതെയാണ് ജയറാം പരിപാലിച്ചിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അതു കൂടുകയെ ചെയ്തുള്ളൂ. തൊട്ടടുത്ത വര്‍ഷമായിരുന്നു മൂത്തമകന്‍ കണ്ണന്‍ എന്ന കാളിദാസിന്റെ ജനനം. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം മകള്‍ ചക്കിയെന്ന മാളവികയും ജനിച്ചു. അന്നൊക്കെ പാര്‍വ്വതിയ്ക്ക് സഹായമായി മക്കളുടെ ആന്റിയമ്മയായി താരകുടുംബത്തിനൊപ്പം നിന്ന ഒരമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുവര്‍ണ ശ്യാം എന്ന ആന്റിയമ്മയുടെ മകളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അന്നത്തെ ജയറാമിന്റെ മക്കളുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ആന്റിയമ്മ തന്റെ സ്വകാര്യ നിധിയായി സൂക്ഷിച്ചു വച്ചിരുന്നു. മാത്രമല്ല, ഗുരുവായൂരില്‍ മക്കളുടെ ചോറൂണിന് പോയപ്പോള്‍ ആന്റിയമ്മയേയും താരകുടുംബം കൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ അന്നു പത്രത്തില്‍ ആ ഫോട്ടോ അച്ചടിച്ചു വന്നപ്പോള്‍ ആന്റിയമ്മയും പത്രത്തില്‍ വന്നു. ആ പത്ര കട്ടിംഗ് അടക്കമാണ് സ്വന്തം ആല്‍ബത്തില്‍ ആന്റിയമ്മ 25ലധികം വര്‍ഷം കഴിഞ്ഞിട്ടും നിധിപോലെ സൂക്ഷിച്ചിരിക്കുന്നത്. ഇക്കാലമത്രയും ആരോടും പറയാതിരുന്ന രഹസ്യം നിറകണ്ണുകളോടെ മാളവികയുടെ വിവാഹ വീഡിയോ കണ്ടു കൊണ്ടിരുന്ന സമയത്താണ് ഇക്കാര്യം ആന്റിയമ്മ പറഞ്ഞത്. അതുകൊണ്ടു തന്നെ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് തെളിവായി ആല്‍ബത്തിലെ ഫോട്ടോകള്‍ അടക്കം കൊണ്ടുവന്നത്.

ജയറാം ഏട്ടന് ഓര്‍മ്മകാണുമോ എന്നു അറിയത്തു പോലുമില്ലാ… എന്റെ അമ്മ ഇത്രയും വര്‍ഷമായി സൂക്ഷിച്ച് വെച്ച കാര്യമാണ്… എനിക്ക് മലയാളി സിനിമയില്‍ ഒരു പാട് ഇഷ്ടമുള്ള ഒരു നടന്‍ ആണ് ജയറാമേട്ടന്‍. അമ്മയുടെ അന്നത്തെ ഓര്‍മകള്‍.. ഇങ്ങനെ ഒരു വീഡിയോ പോലെ ചെയ്തു.. എന്റെ മക്കള്‍ക്ക് വിശ്വാസം വന്നിട്ടില്ല.. വീഡിയോ കണ്ടപ്പോ വിശ്വസിച്ചു.. ജയറമേട്ടന്‍ ഞങ്ങളുടെ അമ്മയെ ഒന്ന് കോണ്ടാക്ട് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അമ്മയ്ക്ക് അത് സന്തോഷമായേനെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ