Wednesday, July 9, 2025
Homeസിനിമമദ്യപാന രംഗത്തില്‍ ഗ്ലാസില്‍ ഒഴിക്കുന്നത് കട്ടന്‍ചായ അല്ല! അങ്ങനെ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ ധാരണ മാറ്റുക: ആശ ശരത്ത്.

മദ്യപാന രംഗത്തില്‍ ഗ്ലാസില്‍ ഒഴിക്കുന്നത് കട്ടന്‍ചായ അല്ല! അങ്ങനെ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ ധാരണ മാറ്റുക: ആശ ശരത്ത്.

സിനിമയിലെ മദ്യപാന രംഗത്തില്‍ ഗ്ലാസില്‍ ഒഴിക്കുന്നത് കട്ടന്‍ചായ ആണോ അതോ മദ്യം തന്നെയോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. എന്നാല്‍ മദ്യമോ കട്ടന്‍ചായയോ അല്ല അത്തരം രംഗങ്ങളില്‍ ഉപയോഗിക്കുന്നത് എന്ന് നടി ആശ ശരത്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ആശ ശരത്തിന്റെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു ‘കിംഗ് ലയര്‍’. ദിലീപിനെ നായകനാക്കി ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രമായ ദേവികാ വര്‍മയെ ആണ് ആശ ശരത്ത് അവതരിപ്പിച്ചത്. ചിത്രത്തില്‍ വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ചുകൊണ്ടുള്ള ഒരു മദ്യപാന രംഗവും ഷൂട്ട് ചെയ്യേണ്ടതായി ഉണ്ടായിരുന്നു.

അതിനെ കുറിച്ച് ആശ ശരത്ത് സംസാരിച്ചിരുന്നു. ലൊക്കേഷനില്‍ വൈന്‍ ഗ്ലാസ് പിടിക്കാനും മറ്റും പഠിപ്പിക്കാന്‍ നിരവധിപ്പേര്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ തമാശയായി ‘നീ നല്ല അടിയാണല്ലേ’ എന്ന് ലാലിന്റെ കമന്റും എത്തി. അന്ന് കയ്യിലിരുന്ന ഗ്ലാസില്‍ പകര്‍ന്നത് മദ്യമോ കട്ടന്‍ ചായയോ അല്ലായിരുന്നു.
ഗ്ലാസില്‍ ഉണ്ടായിരുന്നത് പെപ്‌സി ആയിരുന്നു. സിനിമയില്‍ കണ്ട രംഗത്തില്‍ അതാണ് പകര്‍ത്തിയതും എന്നാണ് ആശ ശരത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 2016ല്‍ ആയിരുന്നു കിംഗ് ലയര്‍ റിലീസ് ചെയ്തത്. സിദ്ദിഖ് ആണ് തിരക്കഥ ഒരുക്കിയത്. മഡോണ സെബ്‌സ്റ്റിയന്‍ ആണ് ചിത്രത്തില്‍ നായികയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ