Monday, February 9, 2026
Homeസിനിമചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം സീരിയല്‍ ലോക്കെഷനില്‍ നടന്ന വാക്കേറ്റത്തില്‍ നിരവധി പേര്‍ ആശുപത്രിയില്‍.

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം സീരിയല്‍ ലോക്കെഷനില്‍ നടന്ന വാക്കേറ്റത്തില്‍ നിരവധി പേര്‍ ആശുപത്രിയില്‍.

തലസ്ഥാനത്ത് സീരിയല്‍ താരങ്ങള്‍ക്ക് നേരെ ഗുണ്ട ആക്രമണം.ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിന്റെ ലൊക്കേഷനായ കാട്ടക്കടയില്‍ ആണ് കഴിഞ്ഞദിവസം സംഭവം നടന്നത്. സംഭവത്തില്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും പരുക്കേറ്റതായാണ് വിവരം.

കാട്ടാക്കടയിലുള്ള തട്ടുകട പരിസരത്തായിരുന്നു ചിത്രീകരണം നടന്നിരുന്നത്. രാത്രിയില്‍ നടന്ന ഷൂട്ടിങിനിടെ നാട്ടുകാരിലൊരാളുമായി തുടങ്ങിയ വാക്കേറ്റം കലഹത്തില്‍ കലാശിച്ചതയാണ് റിപ്പോര്‍ട്ട്.അഭിനയിച്ച് കൊണ്ടിരുന്ന താരങ്ങളുമായി ഇവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയ്യാങ്കളിയിലെത്തുകയുമായിരുന്നു,

മലയാളത്തിലെ പ്രധാന സിനിമകളായ പെരുന്തച്ചന്‍, പാഥേയം തുടങ്ങിയ നിരവധി കലാമൂല്യമുള്ള സിനിമകളുടെ നിര്‍മ്മാതാവായ ജയകുമാര്‍ ഭാവചിത്ര നിര്‍മ്മിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം.

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് സിനമയായ ‘ചിത്രത്തിലെ’ നായിക രഞ്ജിനിയും ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തില്‍’ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com