Wednesday, September 23, 2026
Homeകേരളം"ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി": നിർണായക നിർദേശം ജില്ലാ പൊലീസ്...

“ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി”: നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) മാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവർക്കും കൃത്യമായി അവധി ലഭ്യമാക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണം. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാൻ പാടില്ലെന്നും എ.ഡി.ജി.പി. തൻ്റെ സർക്കുലറിൽ എടുത്തുപറഞ്ഞു. നിർദേശം പൊലീസ് സേനാംഗങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ