Friday, May 23, 2025
Homeസിനിമഗോകുലം മൂവീസിൻ്റെ ഭ. ഭ. ബ. ആരംഭിച്ചു.

ഗോകുലം മൂവീസിൻ്റെ ഭ. ഭ. ബ. ആരംഭിച്ചു.

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയിൽ ജൂലൈ പതിനാല് ഞായറാഴ്ച ആരംഭിച്ചു. കോഴിപ്പാറ സ്കൂളായിരുന്നു ആദ്യ ലൊക്കേഷൻ . നടിയും, ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകളിൽ ഒരാളുമായ നൂറിൻ ഷെരീഫ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായി
രുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ദിലീപും വിനീത് ശ്രീനിവാസനുമാണ്.

ഈ പ്രതിഭകളുടെ ഒരുമിച്ചുള്ള ആദ്യ സിനിമ എന്ന പ്രാധാന്യവും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.
വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ് സിലി(തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫർ സാൻ്റി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ – ഫാഹിം സഫർ – നൂറിൻ ഷെരീഫ്.
ഗാനങ്ങൾ – കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം. – അരുൺ മോഹൻ
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – നിമേഷ് താനൂർ.
കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.
വൻ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ