Saturday, November 9, 2024
Homeസിനിമജിസ് ജോയ് യുടെ തലവൻ തീം മ്യൂസിക്ക് പുറത്തുവിട്ടു.

ജിസ് ജോയ് യുടെ തലവൻ തീം മ്യൂസിക്ക് പുറത്തുവിട്ടു.

അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച്
ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിൻ്റെ തീം മ്യൂസിക്ക്
പുറത്തുവിട്ടിരിക്കുന്നു.
മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ
പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്.
പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുസവിഷ്വൽസിൻ്റെ അകമ്പടിയോടെ യുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്.
ദീപക് ദേവിൻ്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഈഗാനം രചിച്ചിരിക്കുന്നത്.

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിലൂടെ അവതരിപ്പിക്കുന്നത്.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.

ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ –
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ.
സംഗീതം – ജിസ്ജോയ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments