Monday, February 16, 2026
Homeകേരളംകുതിരാനില്‍ ബെംഗളൂരു ബസ് തടഞ്ഞ് പരിശോധന;42ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ.

കുതിരാനില്‍ ബെംഗളൂരു ബസ് തടഞ്ഞ് പരിശോധന;42ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ.

തൃശ്ശൂര്‍ :ബെംഗളൂരുവില്‍നിന്ന് കടത്തിയ ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയില്‍. തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി വിഷ്ണുവിനെയാണ് മണ്ണുത്തി പോലീസും തൃശ്ശൂര്‍ ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 42 ഗ്രാം എം.ഡി.എം.എ.യും ലഹരിഗുളികകളും പിടിച്ചെടുത്തു.

ഇന്ന് ശനിയാഴ്ച പുലര്‍ച്ചെ കുതിരാനില്‍വെച്ചാണ് വിഷ്ണുവിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന വിഷ്ണുവില്‍നിന്ന് എം.ഡി.എം.എ.യും ലഹരിഗുളികകളും കണ്ടെടുത്തത്.

പിടിയിലായ വിഷ്ണു നേരത്തെയും ലഹരിക്കടത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഇയാളെ നേരത്തെയും ലഹരിമരുന്നുമായി പിടികൂടിയിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ ലഹരിമരുന്ന് വില്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com