ധരംശില:-ധരംശിലയിലെ മക് ലിയോഡ് ഗഞ്ചിലെ ക്ഷേത്രത്തിൽ നടന്ന ആഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ പങ്കെടുത്തു.ടിബറ്റൻ സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജന്മദിന സന്ദേശത്തിൽ ദലൈലാമ.
അതിനിടെ പിൻഗാമിയെ തീരുമാനിക്കാൻ ദലൈ ലാമ ക്ക് അധികാരമില്ലെന്ന് ആവർത്തിച്ചു ചൈന.പിൻഗാമി എങ്ങനെ എന്ന് തീരുമാനിക്കാൻ അവകാശം ദലൈ ലാമക്ക് മാത്രമെന്ന് സിക്കിം മന്ത്രി സോനം ലാമ പറഞ്ഞു.
കടുത്ത മഴയെ അവഗണിച്ചും,ടിബറ്റൻ ബുദ്ധമതത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായ മാക്ലിയോഡ് ഗഞ്ച് ലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്ര ത്തിൽ നടന്ന ദലൈ ലാമയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേർ ഒഴുകിയെത്തി.
കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ലല്ലൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി, പേമഖണ്ടു, വിദേശ പ്രതിനിധികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ടിബറ്റൻ സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജന്മദിന സന്ദേശത്തിൽ ദലൈ ലാമ.
അതിനിടെ ദലൈലാമയ്ക്ക് സ്വന്തം പിൻഗാമിയെ തീരുമാനിക്കാൻ അധികാരമില്ലെന്നു ചൈന ആവർത്തിച്ചു.700 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു മതപരമായ ആചാരമാണിതെന്നും വ്യക്തിഗത വിവേചനാധികാരത്തിന് വിധേയമല്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് പറഞ്ഞു.
എന്നാൽ പിൻഗാമി എങ്ങനെ എന്ന് തീരുമാനിക്കാൻ അവകാശം ദലൈ ലാമക്ക് മാത്രമെന്ന് സിക്കിം മന്ത്രി സോനം ലാമ.ദലൈ ലാമയുടെ പിൻഗാമിയെ സംബന്ധിച്ച് ചൈനീസ് സമ്മർദ്ദം ശക്തമാകുന്നതിടെ യാണ് ജന്മദിനം വിപുലമായി ആഘോഷിച്ചത്.
ബാരക് ഒബാമയടക്കം 3 യു എസ് മുൻ പ്രസിഡന്റ് മാർ, ദലയ് ലാമയുടെ ജന്മദിനത്തിൽ വീഡിയോ സന്ദേശം അയച്ചു. ലോകത്തിലെ മുഴുവൻ ബുദ്ധ മത വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ എത്തി.