അതിരപ്പിള്ളി മുണ്ടന്‍മാണി വീട്ടില്‍ ഷിജുവിനാണ് പരുക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.ഷിജുവും സുഹൃത്തും പിള്ളപ്പാറയിലെ പള്ളിയില്‍ തിരി കത്തിച്ചു ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ റോഡരികിലെ പറമ്പില്‍ നിന്നിരുന്ന കാട്ടാനകളാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
പെട്ടെന്ന് മുന്‍പിലെത്തിയ ആനകളെ കണ്ടു വാഹനത്തിന്റെ നിയന്ത്രണം തെറ്റി മറിയുകയും തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷിജുവിന് വീണ് പരുക്കേൽക്കുകയുമായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ പരുക്കേറ്റ ഷിജുവിനെ വനം വകുപ്പിൻ്റെ ജീപ്പില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.