Thursday, September 10, 2026
Homeഅമേരിക്കറോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ...

റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു

ജസ്റ്റിൻ ചാമക്കാല

ജസ്റ്റിൻ ചാമക്കാല

ന്യൂയോർക്ക് : റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും സജീവമായി പങ്കെടുത്തു.

വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്‌വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്റെ ഭാഗമായി നടന്നു.

പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. തിരുന്നാൾ സന്ദേശം നൽകിയ   മാർ ജോയ് ആലപ്പാട്ട്‌ പിതാവ് പരി . മറിയം – വേദനയിൽ കൂടെയുണ്ടാകുണ്ണ  അമ്മയെന്നും
യേശുവിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സമയത്ത് മാത്രമല്ല, കാൽവരിയിലെ കുരിശിന്റെ സമയത്തും മറിയം കൂടെയുണ്ടായിരുന്നു.
അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും ഏകാന്തരായവർക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്കും മറിയം ആശ്വാസത്തിന്റെ അമ്മയാകുന്നതെന്നും പറഞ്ഞു

അതാണ് മറിയത്തിന്റെ മാതൃകയിൽ നാം ജീവിക്കുന്നത്.
മറിയം യേശുവിലേക്കാണ് നമ്മെ നയിക്കുന്നത്. അതുകൊണ്ട് നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം ക്രിസ്തുവായിരിക്കണമെന്നും മാർ ആലപ്പാട്ട്‌ പറഞ്ഞു .. ഫാ പത്രോസ് ചമ്പക്കര, ഫാ. സ്റ്റീഫൻ കണ്ണിപ്പള്ളി, ഫാ. മോസസ് പുതുപ്പള്ളിമ്യലിൽ എന്നിവർ സഹകാർമികരായി.

തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും വാഴ്‌വിലും വലിയ ജനപങ്കാളിത്തമുണ്ടായി. ചെണ്ടമേളവും സ്നേഹവിരുന്നും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. വിശ്വാസത്തിലും കൂട്ടായ്മയിലും കാരുണ്യപ്രവർത്തനങ്ങളിലും മുന്നേറാനുള്ള പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കം കുറിച്ചു.

മലങ്കര റീത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. റിജോ പുത്തൻപറമ്പിൽ കാർമികത്വം വഹിച്ചു. ഇംഗ്ലീഷ് വിശുദ്ധ കുർബാനയ്ക്ക് ഫാ. ബിപി മാത്യു തറയിൽ കാർമികത്വം വഹിച്ചു.

സെമിത്തേരി സന്ദർശനവും പരേതർക്കായുള്ള പ്രത്യേക പ്രാർഥനകളും ഭക്തിനിർഭരമായി നടന്നു.
കാർണിവൽ, സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികളിലും കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി.

തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനകൾ, വാർഡുകൾ, പ്രസുദെന്തിമാർ , ഇടവകാംഗങ്ങൾ എന്നിവർക്കു സംഘാടകർ നന്ദി അറിയിച്ചു.

 

ഇടവക വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ ജെയിംസ് ജസ്റ്റിൻ, ജോസഫ് കിഴങ്ങാട്ട്, ജിമ്മി പുളിയനാൽ, സെക്രട്ടറി സിബി മണലേൽ എന്നിവരും വിവിധ തിരുനാൾ കമ്മിറ്റികളും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു

വാർത്ത : ജസ്റ്റിൻ ചാമക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ