ജോസ് മാളേയ്ക്കൽ
ഫിലഡൽഫിയ : പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനാർ ബസിലിക്കയുമായ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്നു. വേളാങ്കണ്ണിമാതാവിൻ്റെ പ്രാർത്ഥനാപൂർണമായ മരിയൻ തീർത്ഥാടനവും തിരുനാളും 2026 സെപ്റ്റംബർ 12 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ജർമ്മൻടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ ബസിലിക്ക തീർത്ഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal; 500 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു പതിനഞ്ചാം വർഷമാണു വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇൻഡ്യൻ സീറോമലബാർ ക്രൈസ്തവ സമൂഹങ്ങളുടെയും, ഫിലാഡൽഫിയ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ ഫാ. ജോൺ കെറ്റൽബർഗർ സി. എം., സീറോമലബാർപള്ളി വികാരി റവ ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ സംയുക്തമായി ക്ഷണിക്കുന്നു.
കിഴക്കിൻ്റെ ലൂർദ് വേളാങ്കണ്ണിയിലെ ആരോഗ്യമാതാവ് (ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്) തിരുസ്വരൂപം 2012-ൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയ ജർമ്മൻറ മിറാക്കുലസ് മെഡൽ ഷൈഷനിൽ അന്നത്തെ സെൻട്രൽ അസോസിയേ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പീബർ, അന്നത്തെ വികാരിയായിരുന്ന റവ. 200 ഫിലാഡൽഫിയ സീറോബാർ ജോൺ മേലേപ്പുറം എന്നിവയുടെ നേതൃത്വത്തിലും, കാർമ്മികത്വത്തിലും തെളിവ് സാക്ഷിനിർത്തി ആശീർവദിച്ചു. മരിയഭക
അന്ന്മുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷവും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനാർ ബസിലിക്കയ ഉയർത്തപ്പെട്ടതിനു ശേഷം ഇതു നാലാം തവണയാണു വേളാങ്കണ്ണിമാതാവ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന اله കുർബാനയിലും, നൊവേനയിലും മലയാളികൾ വെളിപ്പെടുന്നു നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിൻ്റെ നൊവേന, വേളാങ്കണ്ണി മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാർത്ഥന, വിവിധ ഇൻഡ്യൻ ഭാഷകളിലെ ജപമാലപ്രാർത്ഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണു തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ റവ. ഫാ. ജോൺ കെറ്റൽബർഗർ സി. എം. എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
സീറോമലബാർ ഇടവകയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നുചേർന്ന് നടത്തുന്ന തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്ക് സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ വിശ്വാസപാരമ്പര്യത്തിൻ്റെയും, പൈതൃകത്തിൻ്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കുടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ളായിൽ, ജോബി കൊച്ചുമുട്ടം, റോഷിൻ പ്ലാമൂട്ടിൽ, ജിതിൻ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി. നേതൃത്വത്തിൽ പാരിഷ് ഭക്തസംഘടനകൾ, കൗൺസിൽ മതബോധനസ്കൂൾ എന്നിവ തിരുനാളിൻ്റെ ക്രമീകരണങ്ങൾ ചെയ്യുന്നു. ജോസ് തോമസ് ആണ് തിരുനാളിൻ്റെ ജനറൽ കോർഡിനേറ്റർ.
വാർത്ത : ജോസ് മാളേയ്ക്കൽ



