Thursday, September 10, 2026
Homeഅമേരിക്കബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാകിസ്ഥാൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ)

ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാകിസ്ഥാൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ)

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാകിസ്ഥാൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ). സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ നടന്ന 28 വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 52 പാക് സൈനികരെ വധിച്ചതെന്നാണ് ബിഎൽഎയുടെ അവകാശവാദം. ആക്രമണങ്ങളിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും ബിഎൽഎ അവകാശപ്പെട്ടു.

പസ്നി, ഖറാൻ, കലാത്, തുർബത്ത്, മസ്തുങ്, സുറാബ്, ടുംബ്, പിഷിൻ, ഝാൽ മാ​ഗ്സി, നോഷ്കി, ച​ഗായ്, ക്വറ്റ തുടങ്ങിയ മേഖലകളിലാണ് പാക് സൈന്യത്തിനെതിരേ ആക്രമണമുണ്ടായതെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയിൽ പറഞ്ഞു. പാക് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 12 ബിഎൽഎ അം​ഗങ്ങൾ കൊല്ലപ്പെട്ടതായും ബിഎൽഎയുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ബിഎൽഎയുടെ അവകാശവാദങ്ങളും പുറത്തുവിട്ട കണക്കുകളും വാർത്താ ഏജൻസികളോ മറ്റോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സെപ്റ്റംബർ ആറ്, ഏഴ് തീയതികളിലായി ഖറാൻ, വാഷുക് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ 11 ബിഎൽഎ അം​ഗങ്ങളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ