Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ തൊഴിൽ ദിനമായ തിങ്കളാഴ്ച നിലവിൽ വന്നു | മലയാളിമനസ്സ്
Sunday, October 25, 2026
Homeഅമേരിക്കസ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ 'മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ'...

സ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ തൊഴിൽ ദിനമായ തിങ്കളാഴ്ച നിലവിൽ വന്നു

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലിടങ്ങളിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാനും സഹായവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. തൊഴിൽ ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ 7) ഇതിനായി ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ എന്ന പുതിയ സംവിധാനം രൂപീകരിച്ച് അദ്ദേഹം ഉത്തരവിറക്കി.

തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നതിന് മുൻപ് തന്നെ അവർക്ക് ആവശ്യമായ പിന്തുണയും ബോധവൽക്കരണവും നൽകുകയാണ് ഈ ഓഫീസിന്റെ ലക്ഷ്യം. മുൻ യു.എ.ഡബ്ല്യു (UAW) നേതാവും തൊഴിലാളി സംഘാടകനുമായ ടോണി പെർൾസ്റ്റീനാണ് പുതിയ ഏജൻസിയെ നയിക്കുന്നത്. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക, തൊഴിലാളികൾക്ക് നിയമസഹായവും യൂണിയൻ സംഘടനകളുടെ പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

സിറ്റി ഹാളിന്റെ ഈ ഇടപെടൽ തൊഴിലാളി സംഘടനകൾക്ക് വലിയ ആവേശം പകർന്നിട്ടുണ്ടെങ്കിലും, കോർപ്പറേറ്റ് നികുതി വർധന അടക്കമുള്ള മേയറുടെ നയങ്ങൾ കാരണം നഗരത്തിലെ പ്രമുഖ വ്യവസായികളുമായുള്ള ഭിന്നത രൂക്ഷമാകാനും ഇത് കാരണമായേക്കാം.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ