Monday, September 21, 2026
Homeഅമേരിക്കഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

പി പി ചെറിയാൻ

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന  ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.

ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68 ഡോളറോളമാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76 ഡോളർ മാത്രമായിരുന്നു വില. 15 ഗാലൻ ശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള ലേബർ ഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകൾ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ