Thursday, November 5, 2026
Homeഅമേരിക്കഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നാലിന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി.

ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി. പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, സി. വി. ജോർജ്, സിജു വി. ജോർജ്, സാറ ചെറിയാൻ, റോസമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു.

ഉഷാ നായർ, പി. സി. മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു. ടോം ജോർജ്, ടിന്റൂ ഡോർ, ജെയ്‌സൺ ആന്റീം, ഷാജു ജോൺ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, അൽസ്റ്റാർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

‘കേരളത്തെ അറിയാം’ എന്ന വിഷയത്തിൽ ദിവ്യ മേനോൻ ക്വിസ് മത്സരം നയിച്ചു. മീനു, ദീപ, നിഷ, ഉഷ, ജെയ്‌സൺ, ഹരിദാസ്, സ്റ്റാൻലി തുടങ്ങിയവർ ഉൾപ്പെട്ട ഡാലസ് മെലഡീസ് സംഘം സംഘഗാനം അവതരിപ്പിച്ചു.

സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി നന്ദി രേഖപ്പെടുത്തി. വൈകിട്ട് ആറിന് നടന്ന സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ