Thursday, November 5, 2026
Homeഅമേരിക്കഫോമാ സതേൺ റീജിയൻ പുതിയ ഭാരവാഹികൾക്ക് നവംബർ ഒന്നിന് ഹൂസ്റ്റണിൽ സ്വീകരണം

ഫോമാ സതേൺ റീജിയൻ പുതിയ ഭാരവാഹികൾക്ക് നവംബർ ഒന്നിന് ഹൂസ്റ്റണിൽ സ്വീകരണം

അജു വാരിക്കാട്

 അജു വാരിക്കാട്

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) സതേൺ റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് 5:30ന് മിസ്സൂറി സിറ്റിയിലെ തനിമ റെസ്റ്റോറന്റിൽ സ്വീകരണം ഒരുക്കുന്നു.
സതേൺ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട Michayel Joy (മിക്കി), നാഷണൽ കമ്മിറ്റി അംഗങ്ങളായ Christopher George (ക്രിസ്), Thomas George (സഞ്ജു) എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
ഫോമാ മുൻ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുൻ കമ്മിറ്റി അംഗങ്ങളായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്.
പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതിനൊപ്പം സതേൺ റീജിയനിലെ അംഗസംഘടനകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
റീജിയനിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾക്കും മുൻകാല ഭാരവാഹികൾക്കും ഫോമാ പ്രവർത്തകർക്കും ഒത്തുചേരാനും സംഘടനയുടെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമായിരിക്കും ഈ സ്വീകരണം.
ഒരുമയോടെ മുന്നോട്ട്, ശക്തമായ സതേൺ റീജിയനായി എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ സൗഹൃദസംഗമത്തിലേക്ക് എല്ലാ ഫോമാ പ്രവർത്തകരെയും അംഗസംഘടനാ പ്രതിനിധികളെയും സുഹൃത്തുക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: നവംബർ 1, 2026, ഞായറാഴ്ച
സമയം: വൈകിട്ട് 5:30
സ്ഥലം: Thanima Restaurant
3776 Cartwright Rd
Missouri City, TX 77489

വാർത്ത: അജു വാരിക്കാട്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ