Saturday, September 26, 2026
Homeഅമേരിക്കMAGA ക്യാപ്പ് ധരിച്ച പെൺകുട്ടിയെ മർദ്ദിച്ച കാനഡ സ്വദേശിനിയെ യു.എസിൽ നിന്ന് നാടുകടത്തുന്നു

MAGA ക്യാപ്പ് ധരിച്ച പെൺകുട്ടിയെ മർദ്ദിച്ച കാനഡ സ്വദേശിനിയെ യു.എസിൽ നിന്ന് നാടുകടത്തുന്നു

-പി പി ചെറിയാൻ

ന്യൂ ജേഴ്സി: യു.എസിൽ Donald Trump-ന്റെ ‘MAGA’ തൊപ്പി ധരിച്ച കൗമാരക്കാരിയെ ബോർക്ക്‌വാഡിൽ വെച്ച് മർദ്ദിച്ച 33 കാരിയായ കാനഡ സ്വദേശിനിയെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് നാടുകടത്താൻ ഉത്തരവ്.

കേസിൽ കൈറ്റ്‌ലിൻ ട്രേസി കുറ്റം സമ്മതിച്ചിരുന്നു. ജൂലൈ 3-ന് ന്യൂ ജേഴ്സിയിലെ പോയിന്റ് പ്ലെസന്റ് ബീച്ചിൽ വെച്ചാണ് സംഭവം. ട്രംപിന്റെയും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റിന്റെയും ചിഹ്നങ്ങളുള്ള വസ്ത്രങ്ങളും തൊപ്പികളും ധരിച്ചെത്തിയ കൗമാരക്കാരെ ട്രേസി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തുടർന്ന് ഒരു ദിവസത്തെ തടവുശിക്ഷ ലഭിച്ച ഇവർ ജയിൽവാസം ഒഴിവാക്കിയിരുന്നു. എന്നാൽ, ഇവർ യു.എസിൽ നിയമവിരുദ്ധമായാണ് കഴിഞ്ഞിരുന്നതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയും, ഇതിനെത്തുടർന്ന് അധികൃതർ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ