Sunday, February 8, 2026
Homeഅമേരിക്കട്രെയിലറിൽ നിന്ന് അമിതഭാരം തെന്നി മാറി മറ്റൊരു വാഹനത്തിനു മുകളിൽ പതിച്ചു 2 മരണം

ട്രെയിലറിൽ നിന്ന് അമിതഭാരം തെന്നി മാറി മറ്റൊരു വാഹനത്തിനു മുകളിൽ പതിച്ചു 2 മരണം

-പി പി ചെറിയാൻ

ടെംപിൾ (ടെക്‌സാസ്) – ശനിയാഴ്ച രാവിലെ ടെക്‌സാസിലെ ടെമ്പിളിൽ ട്രെയിലറിൽ നിന്ന് അമിതമായ ലോഡ് മറിഞ്ഞു വീണ് രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് ടെമ്പിളിൾ ഹൈവേ 317 ന് പടിഞ്ഞാറ്, സ്റ്റേറ്റ് ഹൈവേ 36 ലായിരുന്നു അപകടം

350,000 പൗണ്ട് ഭാരം ട്രാൻസ്‌പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറുകയും മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങുകയും ചെയ്തതായി ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ അറിയിച്ചു.ഈ സമയം മൂന്ന് പേരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.

ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ പ്രകാരം രണ്ട് പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും , മൂന്നാമനെ ഗുരുതരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ജീവനക്കാർ നാല് മണിക്കൂറിലധികം പരിശ്രമിച്ചു.ഭീമാകാരമായ ഉപകരണം എന്താണെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു.
അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com