കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. കേരളത്തില്‍ നാല് സോണല്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു. കേരളത്തില്‍ നിന്ന് ഇരുപതിനായിരം പേര്‍ വെബ്സൈറ്റ് വഴി സിജെപിക്കൊപ്പം ചേര്‍ന്നതായി നേതാക്കള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി പിന്തുണയില്‍ കേരളവും മഹാരാഷ്ട്രയുമാണ് മുന്നില്‍. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് സിജെപി നേതാവ് വിജയ് റെഡ്ഡി മല്ലങ്കി കൊച്ചിയില്‍ പ്രതികരിച്ചു. കേരളത്തില്‍ അടക്കം 36 ലക്ഷത്തോളം വോട്ടുകള്‍ വെട്ടിമാറ്റി. തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ഗതികേടിലേക്ക് രാജ്യത്തെ പൗരന്‍മാര്‍ എത്തിയിരിക്കുന്നു. ബിജെപി മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു
തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇനി ഒരു സ്വതന്ത്ര പ്രസ്ഥാനമാണെന്ന് ആരും പറയരുതെന്നും സിജെപി കുറ്റപ്പെടുത്തി. ബിജെപിയെ സഹായിക്കാന്‍ മാത്രമായാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ഇവര്‍ പ്രത്യേക മത വിഭാഗങ്ങളെ ഉന്നം വെക്കുന്നു. ഗ്യാനേഷ് കുമാര്‍ രാജി വെക്കും വരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുമെന്നും സിജെപി വ്യക്തമാക്കി.
ഗ്യാനേഷ്‌കുമാര്‍ രാജി വെക്കുക, എസ്‌ഐആര്‍ വിഷയങ്ങളില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക, ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീം കോടതി പിടിച്ചെടുക്കുക, തെരഞ്ഞുപ്പ് കമ്മീഷണറെ നിയമിക്കുന്ന മൂന്നംഗ സമ്മിതി 2023ന് മുമ്പ് ഉള്ളത് പോലെ തുടരണം എന്നിവയാണ് സിജെപി തങ്ങളുടെ ആവശ്യങ്ങളായി ഉന്നയിച്ചത്. കേരള സര്‍വകാലാശാലയില്‍ വിസി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ താരുമാനിച്ച നടപടിയേയും സിജെപി വിമര്‍ശിച്ചു. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തികള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരും. എസ്സി എസ്ടി വിദ്യാര്‍ത്ഥികളുടെ ഇഗ്രാന്റ് ലഭിക്കുന്നില്ലെന്നും സിജെപി ചൂണ്ടിക്കാട്ടി.



