Monday, October 5, 2026
Homeഅമേരിക്കഷിക്കാഗോ ഐസ് റെയ്ഡിൽ അമേരിക്കൻ പൗരത്വമുള്ള മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു

ഷിക്കാഗോ ഐസ് റെയ്ഡിൽ അമേരിക്കൻ പൗരത്വമുള്ള മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു

-പി പി ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോയിലെ WGN ടിവിയിലെ വീഡിയോ എഡിറ്ററായ ഡെബി ബ്രോക്ക്‌മാനെ (Debbie Brockman) ഐസ് റെയ്ഡിനിടെ മാസ്‌ക് ധരിച്ച രണ്ട് ഏജന്റുമാർ ബലമായി നിലത്ത് തള്ളിയിടുകയും തുടർന്ന് കൈകൾ ബന്ധിച്ച് പിടികൂടി വാനിൽ കയറ്റുകയായിരുന്നു . ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ചിക്കാഗോ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് ആയുധങ്ങളുമായി ഫെഡറൽ ഏജന്റുമാരെ ആക്രമിച്ചുവെന്നാരോപിച്ച് ഐസ് വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ പ്രോസിക്യൂട്ടർമാർ നിർബന്ധിതരായതിന് ദിവസങ്ങൾക്ക് ശേഷമാണ് ബ്രോക്ക്മാന്റെ അറസ്റ്റ്. ചിക്കാഗോയിലെ ലിങ്കൺ സ്ക്വയറിൽ വച്ചായിരുന്നു സംഭവം.

കേസിൽ കുറ്റപത്രം നൽകാൻ ഗ്രാൻഡ് ജൂറി അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ഫെഡറൽ ഉദ്യോഗസ്ഥർക്കു നേരെ വസ്തുക്കൾ എറിയുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചു. പിന്നീട് ഡെബിയെ വിട്ടയച്ചു. സംഭവത്തെതിരെ നാട്ടുകാരും മാധ്യമ സംഘടനകളും കടുത്ത പ്രതിഷേധം അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ