Monday, May 11, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി

-പി പി ചെറിയാൻ

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ സംയുക്തമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി. ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചതിരിഞ്ഞു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ച സെമിനാറിൽ ഹരി പിള്ള ആനുകാലിക ടാക്സ് വിഷയങ്ങളെക്കുറിച്ചു വിശദീകരിച്ചു.

ഈ വർഷം ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിനും മുൻ വർഷങ്ങളിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഹരിപിള്ള പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തുന്നവർ തങ്ങൾക്ക് ലഭിച്ച അധികവരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു.

തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് ഉചിതമായ മറുപടി നൽകി. ഡാളസ് കേരള അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതവും, ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം നന്ദിയും പറഞ്ഞു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com