Tuesday, September 22, 2026
Homeഅമേരിക്കകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം: ഭാരോദ്വഹനത്തിൽ മീരാഭായ് ചനുവിന് സ്വർണ്ണമെഡൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം: ഭാരോദ്വഹനത്തിൽ മീരാഭായ് ചനുവിന് സ്വർണ്ണമെഡൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. ഭാരോദ്വഹനത്തിൽ മീരാഭായ് ചനുവിന് സ്വർണ്ണമെഡൽ ലഭിച്ചു. തുടർച്ചയായി മൂന്നാം കോമൺ വെൽത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വർണം നേടുന്നത്.

48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിൻ്റെ സ്വർണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയർത്തിയത്. സ്നാച്ചിൽ 85 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉയർത്തി. സ്‌നാച്ചിൽ 85 കിലോ ഉയർത്തി പുതിയ കോമൺവെൽത്ത് റെക്കോർഡ് ചെയ്യുകയായിരുന്നു ചനു. കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചനുവിൻ്റെ തുടർച്ചയായ മൂന്നാമത്തെ സ്വർഗ്ഗീയമാണിത്. ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവായ ചനു 2014 ലെ ഗ്ലാസ്‌ഗോ ഗെയിമിലും വെള്ളി നേടിയിരുന്നു.

പുരുഷന്മാരുടെ അറുപത് കിലോ ഭാരോദ്വഹനത്തിൽ ഋഷികാന്ത സിംഗും ഇന്ന് വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. മണിപ്പൂരിൽ നിന്നുള്ള 28-കാരൻ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌നാച്ച് വിഭാഗത്തിൽ ഋഷികാന്ത 116 കിലോയാണ് ആദ്യ ശ്രമത്തിൽ ഉയർന്നത്. രണ്ടാം ശ്രമത്തിൽ 119 കിലോയും മൂന്നാം ശ്രമത്തിൽ 121 കിലോയും ഉയർന്ന്. സ്‌നാച്ച് വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിമിലെ റെക്കോർഡാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ