Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 21 | ചൊവ്വ ✍ അർച്ചന...

🌺 ശുഭദിനം 🌺– 2024 | മെയ് 21 | ചൊവ്വ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“മേൽക്കൂരയിൽ കയറിയാൽ സ്വന്തം വീട് കാണാൻ കഴിയാത്തത് പോലെ, അഹങ്കാരം തലയിൽ കയറിയാൽ പലതും കാണാൻ കഴിയുകയില്ല “

ശ്രീ ബുദ്ധൻ

പ്രിയപ്പെട്ടവരേ തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല. എന്നിൽ നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു ഞാനെന്ന ഭാവത്തിൽ ജീവിക്കുന്നവരുമുണ്ട്. ഒരു തെറ്റ് സംഭവിച്ചാലത് ഏറ്റു പറഞ്ഞു തിരുത്തുവാനുള്ള മനസ്സുള്ളവർക്ക് ജീവിതത്തിലെന്നും പ്രകാശിക്കാം. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ആരെയും വേദനിപ്പിക്കാതെ നന്മയോടെ ജീവിക്കണം അവിടെയാണ് സമാധാനവും സന്തോഷവും ലഭിക്കുകയുള്ളു.

ശാരീരിക മുറിവിന്റെ വേദനയെക്കാൾ കൂടുതൽ ഒരു വ്യക്തിയ്ക്ക് ഏറ്റവും വേദന മാനസികമായി കൊടുക്കുന്നതും, ലഭിക്കുന്നതാണ്. ശരീരത്തിലെ മുറിവുകൾ കുറച്ചു ദിവസങ്ങൾക്ക്‌ ശേഷം മുറിവുകൾ കരിയും, എന്നാൽ ഹൃദയത്തിലേറ്റ മുറിവുകൾ മരിച്ചാൽ മാത്രമേ മാറുകയുള്ളു. ജീവിതത്തിലെല്ലായ്പ്പോളും വിജയം മാത്രമല്ല പരാജയത്തിന്റെ നാളുകളുമുണ്ടാകാം.ആ സാഹചര്യങ്ങളിലെല്ലാം പതറാതെ മനോബലത്തിൽ മുന്നേറുക.

എല്ലാവരെയും സർവേശ്വരൻ എല്ലാവിധ നന്മകളാലും നിറയ്ക്കട്ടെ. ശുഭദിനാശംസകൾ . 🙏

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments