Wednesday, May 22, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 26 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 26 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഇതളുകൾ പറിച്ചെടുക്കുന്നതിലൂടെ ഒരു പൂവിന്റെ സൗന്ദര്യം സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയില്ല”.

ഡോ രവീന്ദ്രനാഥ ടാഗോർ

ജാതി തിരിവിന്റെ പേരിലെത്രയോ കഴിവുള്ള കലാകാരന്മാർ ആരാലും പ്രോത്സാഹനം ലഭിക്കാതെ ജീവിക്കുന്നു. താഴ്ന്ന ജാതിയുടെ പേരിലും, കറുത്തവനെന്നും മുദ്ര കുത്തി അടിച്ചമർത്തപ്പെടുമ്പോൾ ഓരോ വിടരാൻ വെമ്പുന്ന പൂക്കളുടെ ഇതളുകളാണ് പറിച്ചെടുക്കുന്നത്. പൂവിനോടുളള വാൽസല്യം കൊണ്ടല്ല അത് ചെടിയിൽ നിന്ന് പരിമളം പരത്തിയാൽ അത് അന്വേഷിച്ച് വരാനും അതിന്റെ വകഭേദങ്ങൾ പുന:സൃഷ്ടിക്കാനും ശ്രമങ്ങളുണ്ടാവാമെന്ന ഭീതിയിലാണ് സവർണ്ണരായ ജാതി കോമരങ്ങൾ ഇതളുകൾ പറിക്കുന്നത്.

മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളിൽ ചില കാപാലികർ തങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ ശക്തിയാൽ കീഴ്പ്പെടുത്താനാവുന്ന വിഭാഗങ്ങൾക്ക് നേരെ വല വീശുന്നു. പെൺകുട്ടികളേയും സ്ത്രീകളേയും അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അവർ ഭരണകൂടത്തെ സ്വാധീനിക്കാൻ പ്രാപ്തരെങ്കിൽ വീരപുരുഷൻമാരായി ആദരിക്കപ്പെടുന്നു.

1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചാണ് ടാഗോർ ബ്രിട്ടീഷ് സർക്കാർ നല്കിയിരുന്ന നൈറ്റ് ഹുഡ് തിരിച്ചേല്പിച്ചത്. 1947 മുതൽ അനുഭവിച്ച് വന്നിരുന്ന അവകാശാധികാരങ്ങൾ ഈ കാലഘട്ടത്തിൽ കുഴിച്ചുമൂടപ്പെടുന്നു.
അശാന്തിയും അസമത്വവും,പീഡനവും അവകാശനിഷേധങ്ങളും കലാപങ്ങളും കൊല്ലപ്പെടലുകളും നിത്യ സംഭവമായി മാറി.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments