Wednesday, April 24, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 13| ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 13| ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“നിഴലിനോട് നൃത്തമാടാൻ പറയുന്ന മാറ്റൊലിയാണ് കവിത”.

കാൾ സാൻഡ്ബർഗി

ലിങ്കന്റെ ജീവചരിത്ര രചനയ്ക്കും കവിതയ്ക്ക് രണ്ടുതവണയും പുലിറ്റ്സർ പുരസ്കാരം നേടിയ വ്യക്തിയുടെ വാക്കുകളാണ് മേല്പറഞ്ഞരിക്കുന്നത്.
അക്ഷര മാലയിലെയോരോ അക്ഷരങ്ങളും കൂട്ടി യോജിപ്പിച്ചു വളരെയധികം ഭാവനാത്മനിറവിൽ അക്ഷരങ്ങൾ കോർത്തിണക്കുമ്പോളാണ് കവിതയായി മാറുന്നത്.

എല്ലാ എഴുത്തുകാർക്കും സ്വതസിദ്ധമായ ഭാഷാപ്രയോഗങ്ങളുള്ളവരാണ്. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതല്ല കവിത. പ്രണയം, വിരഹമെല്ലാം കൂടി കലർന്നതാകണം.

എഴുതി വായനക്കാരിലേയ്ക്ക് എത്തുന്നത് വരെ മാത്രമേയുള്ളു എഴുത്തുകാരന് ആ രചനയ്ക്ക് അവകാശം, പിന്നീട് വായനക്കാരന്റെ അഭിരുചിയ്ക്കനുസരിച്ചു വിവിധ അർഥതലങ്ങളിലൂടെ സഞ്ചരിക്കുമ്പോളാണ് ഓരോ രചന പൂർണ്ണതയിലെത്തുന്നത്. കവിതകൾ ജനങ്ങളിലേക്ക് എത്തുന്നുവെന്നും ജനങ്ങളത് എങ്ങനെ മനസ്സിലേയ്ക്ക് ഉൾക്കൊള്ളുന്നുവെന്നും അറിയാനും കഴിയണം.

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ശുഭദിനം

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments