Saturday, April 20, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 18| ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 18| ഞായർ ✍അർച്ചന കൃഷ്ണൻ

“വിശ്വാസമെന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിച്ഛയവുമാകുന്നു “

ബൈബിൾ

വിശുദ്ധ ബൈബിൾ വാക്യങ്ങളിൽ വിശ്വാസത്തിന്റെ പൂർത്തികരണമാണ് കാണുവാൻ സാധിക്കുന്നത്. വിശ്വാസമെന്ന മൂന്നക്ഷരങ്ങൾക്ക് ഒരു ജന്മം വില കൊടുത്ത വ്യക്തികളുണ്ട്. വാക്കുകൾ വായിക്കുവാനൊരു നിമിഷം മതി, ചിന്തിക്കുവാനൊരു മിനിറ്റ് മതി . ഒരാളെ മനസ്സിലാക്കാൻ ഒരു ദിവസം മതിയാവും. പക്ഷേ വിശ്വാസം അത് തെളിയിക്കാനും നേടിയെടുക്കാനും ഒരു ജീവിതം തന്നെ ചിലപ്പോൾ പോരാതെ വരും. പരസ്പരമുള്ള വിശ്വാസം ജീവിതത്തിനൊരു ഊന്നുവടിയാണ്. വിജ്ഞാനം കൈവിളക്കും. എന്നെങ്കിലും വിളക്ക് അണയുമ്പോൾ വടി സർവ്വാലംബിയാവുന്നത് സ്വാഭാവികമാണ്

ഒരാളൊരു നുണ മറയ്ക്കാൻ മറ്റൊരു നുണ പറയുമ്പോൾ നഷ്ടപ്പെട്ടു പോകുന്നത് വിശ്വാസം. ജീവിതത്തിൽ ഇതുരണ്ടുമൊരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് ഇതിനൊന്നും പുനർജ്ജന്മമില്ല. വിശ്വാസം ഉണ്ടെങ്കിൽ നിശബ്ദത പോലും മനസ്സിലാക്കപ്പെടും. വിശ്വാസമില്ലെങ്കിലോ, എല്ലാ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും. പരസ്പര വിശ്വാസമാണ് ബന്ധങ്ങളുടെ ആത്മാവും, ജീവനും.

പറഞ്ഞുപോയ വാക്കും കഴിഞ്ഞുപോയ സമയവും നഷ്ടപ്പെടുത്തിയ വിശ്വാസവും ഒരിക്കലും തിരിച്ചു ലഭിക്കില്ല. വിശ്വാസം ഊതി വീർപ്പിച്ച ബലൂൺ ആണ്.
ഏത് നിമിഷം വേണമെങ്കിലത് പൊട്ടിത്തകരാം. പരസ്പരമുള്ള യഥാർത്ഥ്യബോധമാണ് ബന്ധങ്ങൾക്കിടയിൽ അഭികാമ്യം.

വിശ്വാസം നേടിയെടുക്കാൻ വർഷങ്ങളോളം വേണ്ടിവരുന്നെങ്കിലും നഷ്ടപ്പെടുത്താൻ നിമിഷങ്ങൾ മാത്രം മതി. ഒരു വ്യക്തിയെത്ര കാലത്തെ പരിചയമുണ്ടെന്നതിലല്ല കാര്യം, പരിചയപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളിൽ എത്രത്തോളം പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞതാണ് പ്രാധാന്യമർഹിക്കുന്നത്.

സ്നേഹത്തിൽ വിശ്വാസമർപ്പിച്ചു ജീവിക്കാം. സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments