Saturday, April 20, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 07| വ്യാഴം ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 07| വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“നല്ലതോ ചീത്തയോ ആയതൊന്നുമില്ല
ചിന്തയാണതിനെ അങ്ങനെയാക്കുന്നത് “

വില്യം ഷേക്സ്പിയർ

നമ്മുടെയൊന്നും നമ്മെ വിട്ട് ഒരിക്കലും അകലുന്നില്ല. അകലുന്നയൊന്നും നമ്മുടെ സ്വന്തമല്ലെന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത്. സ്നേഹവും,സന്തോഷവും നിറഞ്ഞ,ആത്മാവിൽ തൊട്ടറിയുന്ന ചില ബന്ധങ്ങളിൽ നിന്നും ചിലപ്പോൾ ഭിന്നതയുണ്ടാകാം.

എന്നാൽ ചില ബന്ധങ്ങൾക്ക് ഒരുപാട് സംസാരിക്കണമെന്നോ ഇടയ്ക്കിടക്ക് കാണണമെന്നോ എന്നൊന്നുമില്ല. തമ്മിൽ മനസ്സിലാക്കാനുള്ള നല്ലൊരു മനസ്സുണ്ടായാൽ മാത്രം മതി.

കാലത്തിന്റെ ചിതലരിക്കാത്ത പൂമരമാണ് സൗഹൃദവും, ബന്ധങ്ങളും, അതിൽ നല്ലതും ചീത്തയുമില്ല ചിന്തകളാണ് വ്യത്യാസം. തണലും സുഗന്ധവും നൽകുന്ന ബന്ധങ്ങൾ മാത്രമാണ് നമ്മുടെ ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങൾ.
നമുക്ക് വേണ്ടിയൊന്നും ചെയ്യാനില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി മനസ്സ് നിറയാൻ അതൊരു ചിരിയിലുടെയോ, നോട്ടത്തിലൂടെയോ, വാക്കിലുടെയോ ആണെങ്കിൽ പോലും ഹൃദയം നിറഞ്ഞ സന്തോഷമാണ്.

നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നരെ തിരിച്ചറിയുക, അവരെ സ്നേഹിക്കുക. ഏവർക്കും ശുഭദിനദിനാശംസകൾ.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments