Saturday, July 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 09 | ഞായർ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 09 | ഞായർ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“എൻ്റെ അഹന്തയെ, സ്വാർത്ഥതയെ
എൻ്റെ കണ്ണുനീരിൽ മുക്കിക്കളയുക “

രവീന്ദ്രനാഥ ടാഗോർ

ഈ ലോകം മുഴുവൻ അവിശ്വസിച്ചാലും തന്നിൽ തന്നെ ഉറച്ചു വിശ്വസിക്കുന്നവൻ ജീവിതയാത്രയിൽ തളർന്നു വീഴുകയില്ല. എന്നാൽ സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടും. അവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ജീവിക്കും.

അവനവനെക്കാൾ കൂടുതൽ മറ്റുള്ളവരെ വിശ്വസിക്കുന്നവൻ തന്റെ ജീവിതത്തിൽ സ്വയം പരിഹാസ്യനാകുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതം നാം തന്നെയാണ് നിയന്ത്രിക്കേണ്ടത്. അതിനു വേണ്ടത് നമ്മിൽത്തന്നെയുള്ള അടിയുറച്ച വിശ്വാസമാണ്. നമ്മിലുള്ള ആത്മ വിശ്വാസക്കുറവുമൂലം നമ്മുടെ നിയന്ത്രണം മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ അവർ അവർക്കിഷ്ടമുള്ളിടത്തേക്ക് നമ്മെ നയിച്ചുകൊണ്ടുപോകും.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments