Wednesday, June 17, 2026
Homeഅമേരിക്കഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസിൽ നിന്നും കോഴിക്കോട്ടെത്തിയ ശ്രീ രാധാകൃഷ്ണൻ തിരിച്ച് ഡാലസിലേക്കു തിരിച്ചു വരാനിരിക്കെ അപ്രതീക്ഷിതമായി മെയ് 24 ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.

 

ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങളുടെ ഉടമയായ റെന്നിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.

ഭാര്യ: ബിന്ദു റെന്നിൽ

മക്കൾ: അഞ്ജലി, അമിത്

(പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.)

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com