Saturday, October 12, 2024
Homeഅമേരിക്കഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷങ്ങൾ നാളെ ഞായ്റാഴ്ച്ച

ഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷങ്ങൾ നാളെ ഞായ്റാഴ്ച്ച

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണലിൻ്റെ ഫിലിഡൽഫിയ ചാപ്റ്ററിൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷങ്ങൾ നാളെ ഞായ്റാഴ്ച്ച, സെപ്റ്റംബർ 22 വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ സെൻ്റ് തോമസ്സ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടക്കും. ഓർമാ ഇൻ്റർനാഷണൽ ഫിലിഡൽഫിയ ചാപ്റ്ററിൻ്റെ പുതു ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രൻ്റ് പേരൻ്റ്സിനും കുട്ടികൾക്കുമുള്ള അവാർഡ് സമ്മാനിക്കലും ആഘോഷങ്ങളുടെ ഭാഗമാണ്. “ഗുരു ശ്രേഷ്0 അവാഡ് ജേതാവ് ഫാ. എം. കെ കുര്യാക്കോസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചാൻസിലർ റവ. ഡോ. ജോർജ് ദാനവേലിൽ മുഖ്യ സന്ദേശം നൽകും.

ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ഓഗസ്റ്റ് 11 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗ്രാൻ്റ് പാചക മത്സരത്തിലെയും, കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക്, ട്രോഫികളും സമ്മാനങ്ങളും, സെപ്റ്റംബർ 22 ഞായറാഴ്ച്ച ഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷ വേദിയിൽ നൽകും. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, മാപ് പ്രസിഡൻ്റ് സ്രീജിത് കോമത്ത്, പമ്പാ മുൻ പ്രസിഡൻ്റ് ഫീലിപ്പോസ് ചെറിയാൻ, കലാ പ്രസിഡൻ്റ് ഷാജി മിറ്റത്താനി, പിയാനോ പ്രസിഡൻ്റ് സാറാ ഐപ്പ് എന്നിവർ സമ്മാനദാനം നിർവഹിക്കും. വിവിധ കലാ പരിപാടികളും വറൈറ്റി ഡിന്നറും ആഘോഷങ്ങൾക്ക് മിഴിവേകും.

ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ ഫിലഡൽഫിയാ ചാപ്റ്റർ ഭാരവാഹികളായ സാമൂഹ്യപ്രവർത്തക ഷൈലാ രാജൻ (ഓർമാ ഇൻ്റർനാഷണൽ ഫിലാ ചാപ്റ്റർ പ്രസിഡൻ്റ് 267-231-2930), ജിത് ജേ (വൈസ് പ്രസിഡൻ്റ് 2673679333), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി 2674698487), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി 2675387272), മറിയാമ്മ ജോർജ് (ട്രഷറാർ 2673571542), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ 7178561844), ജോയി തട്ടാർകുന്നേൽ എക്സിക്യൂട്ടിവ് മെംബർ 8457966279), സേവ്യർ ആൻറണി (എക്സിക്യൂട്ടിവ് മെംബർ2674671691) എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുന്നു.

ജോലിത്തിരക്കുകളിൽ മാതാ പിതാക്കൾ സമയക്കുറവെന്ന തടസ്സങ്ങളിൽ പതറുമ്പോൾ, പുതു തല മുറയ്ക്ക് വഴിവെളിച്ചമേകാൻ മുത്തച്ഛനും മുത്തച്ഛിയുമുണ്ട് എന്ന ആശ്വാസമാണ് ഭാവിയുടെ ബലം. ഈ തിരിച്ചറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഓർമാ ഇൻൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെലിബ്രേഷൻ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

മനുഷ്യ സ്നേഹ നിർഭരമായ, കേരളാ കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇൻ്റർനാഷനൽ പ്രവർത്തിക്കുന്നത്. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇൻ്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇൻ്റർനാഷണലിൻ്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ഇൻ്റർനാഷനൽ, ജേസീസ് ഇൻ്റർനാഷണൽ എന്നീ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ ആരംഭിച്ച് ലോകമെമ്പാടും പ്രസക്തമായതു പോലെ , വിശ്വജനീന മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയാണ്, ഓർമാ ഇൻ്റർനാഷണൽ നിലകൊള്ളുന്നത്.

പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിൻ്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിൻ്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അമേരിക്കയിൽ അദ്ധ്യാപകനുമായ ജോസ് തോമസിൻ്റെ നേതൃത്വത്തിൽ, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ, ആഗോള മലയാളികളുടെ പങ്കാളിത്തം കൊണ്ട് വിജയ പതാക ഉയർത്തുന്ന വേളയിൽ, ഓർമാ ഇൻ്റർനാഷണൽ ഫിലിഡൽഫിയ ചാപ്റ്ററിൻ്റെ നവ ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമ്മാ ഫിനാൻഷ്യൽ ഓഫീസർ സജി സെബാസ്റ്റ്യൻ, ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ പ്രൊവിൻസ് പ്രസിഡൻ്റ് അലക്സ് തോമസ്, വൈസ് പ്രസിഡൻ്റ് സർജൻ്റ് ബ്ളെസ്സൺ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറാർ റോബർട് ജോൺ അരീച്ചിറ എന്നിവരും, ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറ്റി ഷാജി അഗസ്റ്റിൻ്റെയും ഓർമാ ഇൻ്റർനാഷ്ണൽ ഇന്ത്യാ റീജിയൺ പ്രസിഡൻ്റ് കെ ജെ ജോസഫ് മാസ്റ്ററിൻ്റെയും കേരളാ ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൻ്റെ ൻ്റെയും പ്രതിനിധികളും ആശംസകൾ അർപ്പിച്ച് സംസാരിക്കും.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments