Monday, August 24, 2026
Homeഅമേരിക്കഓണം... ഒരു പാവന സ്മരണ (കവിത) ✍ ജസിയഷാജഹാൻ

ഓണം… ഒരു പാവന സ്മരണ (കവിത) ✍ ജസിയഷാജഹാൻ

ഓർമ്മകളിൽ നിന്നും ഒലിച്ചു
പോയിരിക്കുന്നു! തറവാടിന്റെ
അവസാന
ത്തെ കഴുക്കോലും.. തോട്ടത്തിലെ
പുത്തൻ വിരുന്നുകാരായ
കുഞ്ഞു മഞ്ഞശലഭത്തോടും,
വലിയൊരു വട്ടപ്പൊട്ടു പോലെ പാറി
നടക്കുന്ന തൂവെള്ള ശലഭത്തോടും
അവൾക്കൊത്തിരി പ്രണയം തോന്നി…

ഒരു കൊച്ചുകുട്ടിയെ പോലെ
അവയ്ക്കൊപ്പം കൈനീട്ടി
നടക്കുമ്പോൾ
ഒരു കൂട്ടം ബന്തിപ്പൂക്കൾ
അവളെ നോക്കി
ചിരിക്കുന്നുണ്ടായിരുന്നു.
നിർവ്വികാരതയോടെ അവയുടെ
പൂവിളി കളിൽ മനസ്സ് ഭ്രമിക്കെ..
അരുതെന്ന് ഉള്ളിലിരുന്നാരോ? വിളിച്ചു
പറഞ്ഞു..

ഇതോ … ഓണം…?
ഒടുക്കമില്ലാത്ത കുറേ ചോദ്യങ്ങൾ
അവൾ മഹാബലിക്കാ
യ് കരുതിവച്ചു?
ഇന്നലെവരെ ആ കുഞ്ഞുകരങ്ങൾ
ചേലചുറ്റിച്ച്,മുടി കോതി
കുളിപ്പിച്ചൊരുക്കിയ പാവക്കുട്ടിയുടെ
അവശിഷ്ടങ്ങളിൽ
അമ്മിഞ്ഞ പകരുന്ന
അമ്മയുടെ തീരാ ദുഃഖത്തിനൊരു
നിർവ്വചനം…

സ്വപ്നങ്ങൾ
തകർന്നടിഞ്ഞു കിടക്കുന്ന
ശേഷിപ്പുകളിൽ
അടയാളം പോലും!
ചെയ്യപ്പെടാനാകാതെ
മണ്ണടികളിൽ മറഞ്ഞുപോയ
മാനുഷർക്കൊരു
പാവന സ്മരണ..

കാലത്തിൻ്റെ പോക്കിനും
അറ്റുപോയ
ഹൃദയബന്ധങ്ങൾക്കുമിടയിലെ
ചോരക്കളങ്ങളുടെ
പോസ്റ്റ്മോർട്ടം…

ഇല്ല.. ചിലപ്പോഴീ ചോദ്യങ്ങളുമെന്നിൽ
മരിച്ചൊടുങ്ങാം…
കാരണം… വേഷം
കെട്ടുകൾക്കിടയിലെ
യഥാർത്ഥ മാവേലി
സുരക്ഷിതനാണോ?

തനിമയുടെ ഞറ്റുപാട്ടുകളിൽ നിന്ന്
കാളിയും,കുഞ്ഞിപ്പെണ്ണും,ചെറുമനും,
കറുപ്പയും,അഴകിയുമൊക്കെ
പൊന്നു വിളയിക്കുമ്പോൾ
എന്നെ തിരഞ്ഞു
വരുന്നുണ്ട് ..കിഴക്കമ്പലത്തിൻ്റെ
ആൽത്തറേല്
ഓണമുണ്ണാൻ മറന്നിരിക്കുന്ന ഭ്രാന്തൻ
പോക്കറ്..
ജീവിതം മാഞ്ഞുപോയ
അയാളുടെ കണ്ണിലെ ചുവന്ന
ഞരമ്പുകൾ..

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ