Saturday, September 19, 2026
Homeഅമേരിക്കഐ.ഒ.സി. പെൻസിൽവാനിയ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ (കോര ചെറിയാൻ)

ഐ.ഒ.സി. പെൻസിൽവാനിയ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ (കോര ചെറിയാൻ)

ഫിലഡൽഫിയ, യു.എസ്.എ.: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) പെൻസിൽവാനിയ ചാപ്റ്ററിന്റെ പമ്പ് ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 2026-2027 ലേക്കുള്ള ഭരണസമിതിയുടെ പൊതുതെരഞ്ഞെടുപ്പ് നടത്തി. ഭരണാധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘടനാ നേതാക്കൾ എല്ലാവരും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ദീർഘകാല സേവന പാരമ്പര്യമുള്ളവരായതിനാൽ ഐ.ഒ.സി. ചാപ്റ്ററിന്റെ ഭാവി സുരക്ഷിതവും ഉന്നമന പാതയിലുമായിരിക്കുമെന്ന പ്രതീക്ഷ സമ്മേളനത്തിൽ ഉയർന്നു.

സാബു സ്കറിയയെ ചെയർമാനായും, സുമോദ് തോമസ് നെല്ലിക്കാലയെ പ്രസിഡന്റായും, നൈനാൻ മത്തായിയെ ജനറൽ സെക്രട്ടറിയായും, തോമസ്കുട്ടി വർഗീസിനെ ട്രഷററായും ഏകകണ്ഠേന തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നടപടികൾ ജോർജ് ഓലിക്കലിന്റെയും കുര്യൻ രാജന്റെയും നേതൃത്വത്തിൽ സമാധാനപരമായി നടന്നു. രാഷ്ട്രീയ-സാമൂഹിക സംഘടനകളിലെ തെരഞ്ഞെടുപ്പുകളിൽ സാധാരണ കണ്ടുവരുന്ന അഭിപ്രായ വ്യത്യാസങ്ങളോ വിവാദങ്ങളോ ഇല്ലാതെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് സമ്മേളനം പൂർത്തിയായത്.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയ, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നൈനാൻ മത്തായി, ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട തോമസ്കുട്ടി വർഗീസ് എന്നിവർ ഓരോരുത്തരും തങ്ങളുടെ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികളാണ്.

ഡയോസിസ് കൗൺസിൽ അംഗമായും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയയുടെ ബോർഡ് ഓഫ് ട്രസ്റ്റിയായും, കേരളത്തിലെ എം.എ. കോളേജ് അലുമ്നി പ്രസിഡന്റായും പ്രവർത്തിച്ച സാബു സ്കറിയയുടെ അനുഭവസമ്പത്ത് സംഘടനയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

കോവിഡ്-19 മഹാമാരിക്കാലത്ത് മലയാളി സമൂഹത്തിനും വിവിധ സാമൂഹ്യ സംഘടനകൾക്കും വേണ്ടി നടത്തിയ സേവനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സുമോദ് തോമസ് നെല്ലിക്കാല. ആയിരക്കണക്കിന് എൻ-95 മാസ്കുകളും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ സമൂഹത്തിൽ ഏറെ പ്രശംസിക്കപ്പെട്ടു. ഈ സേവനങ്ങൾക്ക് ഫിലഡൽഫിയ പോലീസ് കമ്മീഷണറുടെ സർവീസ് അവാർഡും ലഭിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നൈനാൻ മത്തായി, അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കായി സ്പെഷ്യൽ അഡൾട്ട് ഡേ കെയർ പദ്ധതികൾ ആരംഭിക്കുന്നതിൽ സജീവ പങ്കുവഹിച്ച വ്യക്തിയാണ്. വേൾഡ് മലയാളി ഗ്ലോബൽ കോർഡിനേറ്ററായും കുട്ടികളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്ന നിരവധി പദ്ധതികളിലും അദ്ദേഹം സജീവമാണ്.

ട്രഷററായ തോമസ്കുട്ടി വർഗീസ് വിവിധ മലയാളി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിലുൾപ്പെടെയുള്ള സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഘടനാ പരിചയം ഐ.ഒ.സി.യുടെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.

ഐ.ഒ.സി.യുടെ സുഗമമായ പ്രവർത്തനത്തിനും സംഘടനയുടെ വളർച്ചയ്ക്കുമായി മുൻ പ്രസിഡന്റുമാരായ ഡോ. ഈപ്പൻ ഡാനിയേൽ അടക്കമുള്ള വിശാലമായ ഭരണസമിതി സഹകരിക്കുമെന്ന് സമ്മേളനം പ്രത്യാശ പ്രകടിപ്പിച്ചു.

– കോര ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ