Tuesday, June 23, 2026
Homeഅമേരിക്കസനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി; സംസ്കാരം വ്യാഴാഴ്‌ച

സനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി; സംസ്കാരം വ്യാഴാഴ്‌ച

ജോസ് കാടാപുറം

ന്യൂയോർക്ക്: കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ‘സത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയുടെ’ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

2004-ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു . കോർപ്പറേറ്റ് സ്ട്രാറ്റജി , കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്റിറ്റി മാനേജ്‌മെന്റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി.

സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ ‘ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ’ ൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു. ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. ‘ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Inc യുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന ‘റോപ്സ് & ഗ്രേ’ (Ropes & Gray LLP) ലോ ഫേമിന്റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷന്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. ‘ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്റെ’ (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (J.D.) ബിരുദം നേടിയത് .

അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റ് ആണ്.

മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ.

സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ.

അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ.

പൊതുദർശനം: ജൂൺ 16, ചൊവ്വ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ; ജൂൺ 17, ബുധൻ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030

സംസ്കാര ശുശ്രുഷ: ജൂൺ 18 വ്യാഴം, രാവിലെ 9:45: St Anastasia Church , 45-14 245th St, Douglaston, NY 11362

വാർത്ത: ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com