Thursday, August 27, 2026
Homeഅമേരിക്കഒഹായോയിൽ മലയാളി തിളക്കം; ‘മിസ് ഫയർലാൻഡ്സ് ക്വീൻ’ കിരീടം റീമ തോമസ് വള്ളിപ്പടവിലിന്

ഒഹായോയിൽ മലയാളി തിളക്കം; ‘മിസ് ഫയർലാൻഡ്സ് ക്വീൻ’ കിരീടം റീമ തോമസ് വള്ളിപ്പടവിലിന്

പ്രസാദ് തീയാടിക്കൽ

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ നടന്ന സൗന്ദര്യ-പ്രതിഭാ മത്സരത്തിൽ ക്നാനായ സമൂഹത്തിന് അഭിമാനമായി റീമ തോമസ് വള്ളിപ്പടവിൽ. ‘Miss Firelands Queen 2026–2027’ കിരീടമാണ് റീമ സ്വന്തമാക്കിയത്.

ഒഹായോയിലെ യുവ ക്നാനായ വനിതയായ റീമയുടെ നേട്ടം മലയാളി സമൂഹത്തിനും ക്നാനായ സമൂഹത്തിനും ഏറെ സന്തോഷം പകരുന്നതായി മാറി. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റീമ കിരീടനേട്ടത്തിലെത്തിയത്.

പുതുതലമുറയിലെ മലയാളി യുവതികൾ അമേരിക്കൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലേക്കാണ് റീമ തോമസ് വള്ളിപ്പടവിലും തന്റെ പേര് ചേർത്തിരിക്കുന്നത്. റീമയുടെ വിജയത്തിന് പിന്നാലെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ക്നാനായ–മലയാളി സമൂഹത്തിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

വാർത്ത:പ്രസാദ് തീയാടിക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ