Friday, October 16, 2026
Homeഅമേരിക്കമാപ്പ് ഇലക്ഷൻ: 2025 ഡിസംബർ 7ന് ഞായറാഴ്ച

മാപ്പ് ഇലക്ഷൻ: 2025 ഡിസംബർ 7ന് ഞായറാഴ്ച

റോജീഷ് സാം സാമുവൽ, മാപ്പ് പി. ആർ. ഒ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP) 2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്, 2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1:00 PM മുതൽ വൈകിട്ട് 5:00 PM വരെ കാസ്റ്റർ അവന്യുവിലുള്ള മാപ്പ് ബിൽഡിംഗിൽവച്ച് നടത്തപ്പെടുന്നു. (7733 Castor Ave #3615, Philadelphia, PA 19152)

വോട്ട് ചെയ്യാനുള്ള യോഗ്യത:

ലൈഫ് ലോംഗ് മെമ്പർഷിപ്പ് നേടിയിട്ടുള്ള ആജീവനാന്ത അംഗങ്ങൾക്കും,അസോസിയേഷനുമായി ബന്ധപ്പെട്ട കുടിശ്ശികകൾ അടച്ചുതീർത്ത സ്ഥിര അംഗങ്ങൾക്കും മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

അംഗത്വ പുതുക്കൽ സമയപരിധി:

മാപ്പിൽ അംഗത്വം നേടിയിട്ടുള്ളവർ, അവരുടെ അംഗത്വ പുതുക്കലുകൾ 2025 നവംബർ 22-ന് മുമ്പായി ചെയ്തു തീർക്കേണ്ടതാണ്. 2024-ൽ സജീവ അംഗത്വം നേടിയ അംഗങ്ങൾക്ക് മാത്രമേ 2025-ലേക്ക് അംഗത്വം പുതുക്കാനുള്ള അർഹതയുണ്ടായിരിക്കുകയുള്ളു എന്നത് പ്രത്യേകം ഓർപ്പിക്കുന്നു.

നോമിനേഷൻ വിശദാംശങ്ങൾ:

വിവിധ പൊസിഷനിലേക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22, 2025 ശനിയാഴ്ച വൈകിട്ട് 5:00 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസാന തീയതി:

ഡിസംബർ 4, 2025 – 5:00 PM

എല്ലാ നാമനിർദ്ദേശങ്ങളും തിരഞ്ഞെടുപ്പ് ഓഫീസർ ബിനു ജോസഫ് – 267-235-4345,
അസിസ്റ്റൻ്റ് ഇലക്ഷൻ ഓഫീസർമാരായ അനു സ്കറിയ – 267-496-2423, തോമസ് ചാണ്ടി – 201-446-5027: ഇവരിൽ ആരുടെയെങ്കിലും പക്കൽ സമർപ്പിക്കേണ്ടതാണ് എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറി ലിജോ പി ജോർജ്ജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.

വാർത്ത: റോജീഷ് സാം സാമുവൽ, മാപ്പ് പി. ആർ. ഒ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ