Saturday, July 25, 2026
Homeഅമേരിക്കദേശീയ പത്ര പ്രവർത്തക ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

ദേശീയ പത്ര പ്രവർത്തക ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

നവംബർ 16 ദേശീയ പത്ര പ്രവർത്തക ദിനം .1966-ൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) സ്ഥാപിതമായതിൻ്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. രാജ്യത്ത് സ്വതന്ത്രമാധ്യമങ്ങളുടെ പ്രതീകമായി നവംബർ 16 ന് ദേശീയ മാധ്യമ ദിനമായി ആഘോഷിക്കുമ്പോൾ തൊട്ടടുത്ത ദിനമായ നവംബർ 17 മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്നതിനായുള്ള ദിനമായും നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടാറുണ്ട്
മാനവ രാശിയുടെ സംസ്കാരം ഉടലെടുത്തത് എഴുത്തിലും വായനയിൽ നിന്നുമാണ് .ആശയ വിനിമയത്തിനുള്ള പ്രധാന ഉപാധിയാണ് ഭാഷ .മെസൊപൊട്ടോമിയൻ സംസ്കാരമാണ് എഴുത്തിനും വായനക്കും തുടക്കം കുറിച്ചത് .കാലം പിന്നിട്ടപ്പോൾ അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും 1609 ജനുവരി 15 ന് “അവിസോ “എന്ന പേരിൽ ജൂലിയസ് അഡോൾഫ് മൊണ്സാഗ് ലോകത്താദ്യമായി പത്രം അടിച്ചു വിതരണം ചെയ്തു .1928 ൽ ഭർത്താവിനെ കൊന്നതിനു വധ ശിക്ഷക്ക് വിധിക്കപെട്ട “റൂത് സ്‌നൈഡർ “എന്ന സ്ത്രീയുടെ ചിത്രമാണ് പത്ര ചരിത്രത്തിൽ ഇദം പ്രഥമമായി അച്ചടിച്ച് വന്നത് .1780 ജനുവരി 29 ന് ജെയിംസ് അഗസ്റ്റസ് ഹിക്കി ” ബംഗാള്‍ ഗസറ്റ്” എന്ന പേരിൽ പുറത്തിറക്കിയ ഇംഗ്ലീഷ് പത്രമാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം . ചലപതി റാവുവിനെയാണ് ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവെന്നറിയപെടുന്നത്.എല്ലാ വർഷവും ജനുവരി 29 ഇന്ത്യന്‍ പത്രദിനമായി ആചരിച്ചുവരുന്നു .

കേരളത്തിൽ നിന്നും ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നും 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് ” രാജ്യ സമാചാരം”. ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പത്രമായി കണക്കാക്കുന്നു . അച്ചടിക്കു പകരം സൈക്ലോസ്റ്റൈൽ സങ്കേതം ഉപയോഗിച്ചായിരുന്നു പകർപ്പുകളെടുത്തിരുന്നത്. ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരണം ആരംഭിച്ച മാസിക കോട്ടയത്തുനിന്നും പുറത്തിറങ്ങിയ “ജ്ഞാനനിക്ഷേപം” ആണ് .ഇന്ന് രൂപവും ഭാവവും മാറിയ പത്രങ്ങൾ പ്രാധാന്യത്തോടെ തന്നെ നില നില്ക്കുന്നു .കാരണം പത്ര വായനയിലെ ആനന്ദം ചാനൽ ചർച്ചകളിൽ നിന്നു ലഭിക്കുന്നില്ല എന്ന് വേണം കരുതാൻ .ഇന്ത്യയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകൻ മഹാത്മാ ഗാന്ധി തന്നെ.അത് കൊണ്ടാണ് ഗാന്ധിജിയെ ഇന്ത്യൻ പത്രപ്രവർത്തനങ്ങളുടെ പിതാവ് എന്ന് പോലും ചിലരെങ്കിലും വിശേഷിപ്പിക്കുന്നത് . ദക്ഷിണാഫ്രിക്കയിലായിരുന്ന കാലംമുതൽ പത്രമാധ്യമങ്ങളുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു .1903 മുതൽ 1914 വരെയും 1919 മുതൽ 1948 വരെയും അദ്ദേഹം ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചു. 1903 ജൂണിൽ ഗാന്ധിജി ഡർബനിൽ നിന്ന് “ഇന്ത്യൻ ഒപ്പീനിയൻ” ആരംഭിച്ചു. തുടർന്ന് . യങ് ഇന്ത്യ, നവജീവൻ, ഹരിജൻ തുടങ്ങിയ ജേണലുകളും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്നു . “ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കി ഫലപ്രദമായ ആവിഷ്കാരം നൽകുകയും . വിദ്യാഭ്യാസത്തിലൂടെയും അവബോധത്തിലൂടെയും സാമൂഹിക-രാഷ്ട്രീയ വികാരങ്ങളും മനോഭാവങ്ങളും ജനങ്ങൾക്കിടയിൽ ഉണർത്തുക എന്നതും ഏതൊരു ഭരണകൂടത്തിന്‍റെയും അപചയങ്ങളും തെറ്റുകളും തുറന്നുകാട്ടി അതിനെ ചെറുക്കാനും പോരാടാനും ജനങ്ങളെ പ്രാപ്തരാക്കുക ” എന്നതുമായിരുന്നു പത്രപ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് ഗാന്ധിജി അനുശാസിക്കുന്നു .

വർത്തമാനകാലത്തു തങ്ങൾക്കിഷ്ടപെട്ട വാർത്തകൾ തെരഞ്ഞെടുത്തു നാലു പേരെയും തരപ്പെടുത്തി അന്തി ചർച്ച നടത്തുന്ന ചാനൽ പ്രവർത്തകർ കാട്ടി കൂട്ടുന്ന കോപ്രായങ്ങളും,പത്ര പ്രവർത്തകർക്ക് ആരെയും ഭയപ്പെടേണ്ടതില്ലന്നും അമിത സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള മിഥ്യ ബോധം സമൂഹത്തിൽ ഉയർത്തി കൊണ്ട് വന്നതിന്റെ ഫലമാണ് “മാപ്രാ” എന്ന പേര് വിളിച്ചു ഇക്കൂട്ടരെ സമൂഹത്തിൽ ഒറ്റപ്പെടുത്തി നിർത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ .കൂടാതെ ജനങ്ങളുടെ ഇടയിൽ അത്ര നല്ല പരിഗണന ലഭിക്കാത്തതിന്റെ പ്രധാന കാരണം പലപ്പോഴും ജനത്തെ വെല്ലു വിളിക്കുന്നതായി തോന്നുന്നത് കൊണ്ടാണ് . ഒപ്പം പത്ര മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ എന്തും എഴുതികൂട്ടുകയും പക്ഷം പിടിക്കുകയും മൂല്യം നഷ്ടപ്പെടുത്തി പ്രവർത്തിക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവും നമുക്ക് മുന്പിലുണ്ട് .ഈ രംഗത്തു നില നില്ക്കുന്ന ജാതി രാഷ്ടീയ വ്യക്തി താല്പര്യങ്ങൾ ഓഴിവാക്കി പക്ഷം പിടിക്കാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പത്ര പ്രവർത്തകർക്ക് ഏറെ പ്രസക്തി ജനങ്ങള്ക്കിയിൽ എക്കാലത്തുമുണ്ട് .സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയെയും വക്കം അബ്ദുൽ ഖാദർ മൗലവിയെയും കാട്ടി തന്ന പത്ര പ്രവർത്തനം പഠിച്ചു വരേണ്ടിയിരിക്കുന്നു .

അമേരിക്കയിൽ നിന്നും പുറത്തിറങ്ങുന്ന ഓൺലൈൻ മാധ്യമമായ “മലയാളി മനസ്സ്” ,ഞാൻ തുടർച്ചയായി എഴുതുന്നത് ലാഭേച്ഛയോ പക്ഷപാതമോ നോക്കാതെ തുറന്നു എഴുതാൻ കഴിയുന്നത് കൊണ്ടാണെന്ന് ഈ ദിനത്തിൽ എടുത്തു പറയുന്നു.

പത്ര പ്രവർത്തക ദിനാശംസകൾ ..

അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com