Saturday, December 7, 2024
Homeഅമേരിക്കമലയാളി മനസ്സിൻറെ 'സ്ഥിരം എഴുത്തുകാർ' - (23) റോബിൻ പള്ളുരുത്തി, എറണാകുളം. ✍അവതരണം: മേരി ജോസി...

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ’ – (23) റോബിൻ പള്ളുരുത്തി, എറണാകുളം. ✍അവതരണം: മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം. 🙏

റോബിൻ പള്ളുരുത്തി,എറണാകുളം.

‘ലേഖയും മാഷും ‘ എന്ന ആനുകാലിക പംക്തി എഴുതുന്ന ഏവർക്കും സുപരിചിതനായ റോബിൻ പള്ളുരുത്തിയാണ് ഇന്നത്തെ നമ്മുടെ അതിഥി.

മലയാളി മനസ് ഓൺലൈൻ പത്രത്തിന് റോബിനെന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത്  കഥാകാരിയും കവയിത്രിയുമായ ശ്രീമതി വൈകയായിരുന്നു. തുടർന്ന് ബഹു ശ്രീ. രാജു ശങ്കരത്തിലുമായുള്ള നല്ല സൗഹൃദം മലയാളി മനസിൽ എഴുതുന്ന “ലേഖയും മാഷും” എന്ന ആനുകാലിക രചനയുടെ സൃഷ്ടാവും സ്ഥിരം എഴുത്തുകാരനുമാക്കി അദ്ദേഹത്തെ മാറ്റി.

സ്വന്തം രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചേരണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാർ വിരളമാണ്. അതിനുള്ള നല്ലൊരു വേദിയാണ് മലയാളി മനസ്സ് ഓൺലൈൻ പത്രംമെന്നും സ്വദേശത്തും വിദേശത്തുമുള്ള മലയാളികളിലേക്ക് തൻ്റെ രചനകൾ കടന്നുചെല്ലുന്നതിന് മലയാളി മനസ്സ് സഹായകമായി എന്നതിൽ തർക്കമില്ലയെന്നും മലയാളി മനസ്സിലേക്ക് എത്തിച്ചേർന്ന നാൾവഴികളെക്കുറിച്ച് ചോദിച്ചപ്പോൾ റോബിൻ വിശദീകരിച്ചു.

നമ്മുടെ പത്രത്തിൽ എഴുതിത്തുടങ്ങിയ ശേഷം എഴുത്തുകാരുടെ ഒരു പുതിയ കൂട്ടായ്മയിലേക്കാണ് താൻ എത്തപ്പെട്ടതെന്ന സന്തോഷം റോബിൻ പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ മലയാളിമനസ്സും പങ്കുചേരുന്നു . “അതിലൂടെ കൂടുതൽ നല്ല എഴുത്തുകാരെ പരിചയപ്പെടുവാനും അവരിലൂടെ മറ്റു പലരിലേക്കും പരിചയങ്ങൾ വർദ്ധിപ്പിക്കുവാനും, അതിലുമേറെ  താൻ അറിയപ്പെടുന്ന എഴുത്തുകാരൻ / സാഹിത്യകാരൻ എന്ന സ്ഥാനനാമം അന്വർത്ഥമാക്കുവാനും സഹായകമായി ” എന്ന എഴുത്തുകാരന്‍റെ വാക്കുകളിൽത്തന്നെ ആത്മവിശ്വാസം നിറഞ്ഞുനിൽക്കുന്നുണ്ട്.

1982 സെപ്റ്റബർ 8 ൽ “അറബിക്കടലിന്റെ റാണി” എന്നറിയപ്പെടുന്ന കൊച്ചിയിൽ വെളുത്തേടത്ത് വീട്ടിൽ അഗസ്റ്റിൻ മകൻ ആന്റണിയുടേയും, മാളിയേക്കൽ വീട്ടിൽ ജോർജിന്റെ മകൾ ഷേർളിയുടേയും മൂത്തമകനായി ജനനം.   കൊച്ചിയിലെ ടാറ്റാ കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ജീവനക്കാരനാണ്.വിദ്യാലയ കാലഘട്ടം തൊട്ടു തന്നെ കഥകളും കവിതകളും എഴുതി തുടങ്ങിയിരുന്നു. കൊറോണക്കാലം നൽകിയ അവധിദിനങ്ങളിലാണ് സാഹിത്യ കൂട്ടായ്മകളിലും ഓൺലൈൻ  നവമാധ്യമങ്ങളിലും സജീവമായത്. അന്നുതൊട്ട് ഇന്നുവരെയുളള കാലയളവിൽ അഞ്ച് ചെറുകഥാ സമാഹാരങ്ങളും നാല് കവിതാ സമാഹരങ്ങളും, “തീരങ്ങൾ കഥ പറയുമ്പോൾ “ “ നിഴലായെന്നും “ “ അവൾ സുധർമ്മ “ എന്നീ മൂന്ന് നോവലുകളും ഉൾപ്പടെ വിവിധ വിഭാഗങ്ങളിലായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

പുതിയ കവിതാസമാഹത്തിന്റേയും കഥാസമാഹരത്തിന്റേയും നോവലിൻ്റെയും പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിശേഷവും അദ്ദേഹം മലയാളിമനസ്സുമായി പങ്കുവച്ചു.

ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ചെറുകഥകൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും, 60 മിനിറ്റിൽ  അറുപതിലധികം ചെറുകവിതകൾ പൂർത്തീകരിച്ച് കലാം ബുക്ക് ഓഫ് വേർഡ് റിക്കോർഡ്സിലും ശ്രീ. റോബിൻ പള്ളുരുത്തി ഇടം നേടിയിട്ടുണ്ട്.

 “ഭാരത് സേവക് സമാജ് (BSS) – ന്റെ (ന്യൂഡൽഹി) സാഹിത്യകാരനുള്ള ഹോണററി ദേശീയപുരസ്ക്കാരവും, കൊച്ചിൻ സാഹിത്യ അക്കാദമിയുടെ (എറണാകുളം) ബഹുമുഖ പ്രതിഭാ പുരസ്ക്കാരവും , വൈ.സി.സി ട്രസ്റ്റിന്റെ (പള്ളുരുത്തി) യുവപ്രതിഭ പുരസ്ക്കാരവും , സുഗതകുമാരി സാഹിത്യ വേദി (കോഴിക്കോട്) സംഘടിപ്പിച്ച സംസ്ഥാനതല കവിത രചനാ മത്സരത്തിൽ മികച്ച കവിക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2020 – ൽ പ്രസിദ്ധീകരിച്ച “തീരങ്ങൾ കഥ പറയുമ്പോൾ “ എന്ന പ്രഥമനോവലിന്‌ കൊച്ചിൻ സാഹിത്യ അക്കാദമിയുടെ “സുവർണ്ണ തൂലിക” പുരസ്ക്കാരവും (2022 ), 2021 – ൽ പ്രസിദ്ധീകരിച്ച “കഥയിലകൾ “ എന്ന ചെറുകഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ (തിരുവനന്തപുരം) “ലളിതാംബിക അന്തർജ്ജനം “ സ്മാരക പുരസ്‌കാരവും , 2021- ൽ പ്രസിദ്ധീകരിച്ച “പറക്കുന്ന രക്തദാഹികൾ “ എന്ന ബാലസാഹിത്യ കഥാസമാഹരത്തിന് മലയാള മനോരമ ബാലജനസഖ്യത്തിന്റെ (എറണാകുളം) പ്രതിഭാപുരസ്ക്കാരവും , ചെറുകഥാരചനയിൽ മലയാളി മനസ്സ് ഓൺ ലൈൻ പത്രത്തിന്റെ (USA) മികച്ച കഥാകൃത്തിനുള്ള പുരസ്ക്കാരവും 2024 സമശ്രീമിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ബഹുമുഖ പ്രതിഭാ പുരസ്ക്കാരവും, APJ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ (തിരുവനന്തപുരം) മികച്ച കലാകാരന്മാർക്ക് നൽകി വരുന്ന ഭാരതീയം (2024), കേരളീയം (2024) പുരസ്ക്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.

കൂടാതെ ആനുകാലികങ്ങളായ വിവിധ സാഹിത്യ കൂട്ടായ്മകളിലെ കഥാ / കവിതാ രചനാമത്സരങ്ങളിൽ നിന്നും നിരവധി  സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്ന “പ്രേതങ്ങളുടെ  കൂട്ടം “ എന്ന  സിനിമയുടെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും ശ്രീ റോബിൻ പള്ളുരുത്തിയാണ്.

നിലവിൽ കൊച്ചിൻ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും , കാഥാജാലം ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്ററായും, കഥാമിത്രം, കാവ്യമിത്രം എന്നീ സാഹിത്യ കൂട്ടായ്മയകളുടേയും ചീഫ് അഡ്മിനായും പ്രവർത്തിക്കുന്നു. അക്ഷരങ്ങളെ പ്രണയിച്ച ഈ ബഹുമുഖപ്രതിഭയുടെ വിശേഷങ്ങൾ ഇതൊക്കെയാണ്

എന്നറിഞ്ഞപ്പോൾ ഇദ്ദേഹം നമ്മുടെയും സ്ഥിരം എഴുത്തുകാരൻ ആണല്ലോ എന്നോർത്ത് മലയാളിമനസ്സിനും അഭിമാനം തോന്നുന്നു.

 എറണാകുളം ജില്ലയിലെ പശ്ചിമ കൊച്ചി സ്വദേശിയാണ് റോബിൻ. യഥാർത്ഥ നാമം റോബർട്ട് ആന്റെണി . തൂലികാനാമം റോബിൻ പള്ളുരുത്തി. ഭാര്യയുടെ പേര് സൗമ്യ, മക്കൾ : ആദ്നാ മേരി , ആദവ് ആന്റണി, ആർണൽ ആന്റണി .

വിലാസം :- വെളുത്തേടത്ത് ഹൗസ്

പൈ റോഡ്, പള്ളുരുത്തി പി. O, പെരുമ്പടപ്പ്

കൊച്ചി 682 006, എറണാകുളം MOB :- 9846076701, 7907383304

 ഇതൊക്കയാണ് എഴുത്തുകാരന്റെ കുടുംബവിശേഷങ്ങൾ.

തുടർന്നും കൂടുതൽ പുതിയ രചനകളുമായി റോബിൻ എന്നും മലയാളി മനസ്സിനെ തൊട്ടു നിൽക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ട്. നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments