ഫിലാഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരിലെ പ്രമുഖ കുടുംബാംഗവും, ഇന്ത്യാ കാത്തലിക്ക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയുമായിരുന്ന ലൂസി കിച്ചനർ ദാസ് (91) ഫിലഡൽഫിയായിൽ നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു.
1935 ൽ ചേർത്തലയിൽ ജനിച്ച പരേത, ലുധിയാന നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി എ.ഐ.ഐ.എം.എസിൽ സേവനമനുഷ്ഠിച്ചു. നാടക അഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു.
1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്പ്‌പിറ്റലിൽ ആയിരുന്നു ജോലിക്ക് തുടക്കം. പിന്നീട്, ടെമ്പിൾ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലും ആർ.എൻ. ആയി ദീർഘകാലം സേവനമനുഷ്ഠിച്ചു.
ഭർത്താവ്: കിച്ചനാർ ദാസ് 1988-ൽ അന്തരിച്ചു.
മക്കൾ/ മരുമക്കൾ: ലിസ് – (ഓസ്റ്റിൻ), ജാനിസ് – (ഡാമിയൻ), ക്രിസ്റ്റിന – (പയസ്), നിവിൻ ദാസ് – (ക്രിസ്റ്റി), നെഡ് ദാസ് – (നിമ്മി).
കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ.
അലീന, കെയ്ലലി, ജൂലിയസ്, ഡയാൻ, നോവ എന്നിവർ പേരക്കുട്ടികളുമാണ്.
പൊതുദർശനം: ജൂലൈ 27, തിങ്കളാഴ്ച രാവിലെ 9:30 നും, സംസ്കാര ശുശ്രുഷ: 11:30 നും, മെഡോബ്റൂക് റോഡി ലുള്ള അസംഷൻ ബി.വി.എം. ചർചച്ചിൽ വച്ച് നടത്തപ്പെടും. (1900 Meadowbrook Rd, Feasterville-Trevose, PA 19053). ശ്രൂശ്രൂകളെത്തുടർന്ന്, സംസ്കാരം വെസ്റ്റ് ചെൽട്ടൻഹാം അവന്യുവിലുള്ള ഫിലാഡൽഫിയ ഹോളി സെഫൽക്കർ സെമിത്തേരിയിൽ നടത്തപ്പെടും.(Holy Sepulchre Cemetery, 3301 West Cheltenham Avenue, Philadelphia, PA)



