Sunday, September 6, 2026
Homeഅമേരിക്കപിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് അന്തരിച്ചു

പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് അന്തരിച്ചു

ദുബായ്: പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചാണ് മരണം. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മൃതദേഹം ദേര മങ്കുൽ ആസ്റ്റർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മലയാളമടക്കം മൂന്ന് ഭാഷകളിൽ പിന്നണിഗാനരംഗത്ത് പ്രവർത്തിച്ചു. വിദേശ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബായിലെത്തിയതാണ്.

പന്നിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച ദുബായ് മങ്കൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ സംഗീതപരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്.

‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണൻ്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്.കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ