മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു.ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം.
ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.
2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു.



