Saturday, July 11, 2026
Homeഅമേരിക്കകടൽ കടന്ന് മലയാളത്തിന്റെ അക്ഷരവെളിച്ചം..

കടൽ കടന്ന് മലയാളത്തിന്റെ അക്ഷരവെളിച്ചം..

ഓസ്‌ട്രേലിയയിലെ ഓറഞ്ചിൽ ‘കേരളനാട് വായനശാല’ ഒരുങ്ങുന്നു
ഓറഞ്ച് (ന്യൂ സൗത്ത് വെയ്‌ൽസ്) യാന്ത്രികമായ പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ ജന്മനാടിന്റെ ഓർമ്മകളിലേക്ക് തുഴയാൻ മലയാളികൾക്ക് ഇനി പുസ്തകക്കൂട്ട്.

പ്രവാസഭൂമിയിലും മാതൃഭാഷയുടെ വേരുകൾ പടർത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ ഓറഞ്ചിൽ (Orange, NSW) സമ്പൂർണ്ണ സൗജന്യ മലയാളം വായനശാല ഒരുങ്ങുന്നു. പ്രവാസി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിജു ജേക്കബ് ആണ് തന്റെ വസതിയിൽ ‘കേരളനാട് വായനശാല’ എന്ന പേരിൽ ഈ പുസ്തകശാലയ്ക്ക് തുടക്കമിടുന്നത്.

വായനയും എഴുത്തും.. പ്രവാസത്തിലെ പ്രാണവായു:
നവമാധ്യമങ്ങളുടെ അതിപ്രസരത്തിനിടയിലും വായനയും എഴുത്തും ഒരു ജനതയുടെ സാംസ്കാരികമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന ബോധ്യമാണ് ഈ സംരംഭത്തിന് പിന്നിൽ. വായന കേവലം ഒരു വിനോദമല്ല, മറിച്ച് മനുഷ്യനെ നവീകരിക്കുന്ന, ചിന്തകളെ മൂർച്ചകൂട്ടുന്ന പ്രക്രിയയാണ്. എഴുത്തുകാരന്റെ ഭാവനയും വായനക്കാരന്റെ ചിന്തയും ഒന്നിക്കുന്നിടത്താണ് ഒരു നല്ല സമൂഹം രൂപപ്പെടുന്നത്. പ്രവാസലോകത്ത് വരും തലമുറയ്ക്ക് മലയാള ഭാഷയുടെ മധുരവും എഴുത്തിന്റെ ലോകവും പകർന്നുനൽകാൻ ഈ വായനശാല വലിയൊരു പങ്കുവഹിക്കും.

പ്രവാസി മലയാളിക്ക് ഒരുകൂട്ടം പുസ്തകങ്ങളുടെ തണൽ:
അന്യനാട്ടിലെ ജോലിത്തിരക്കുകൾക്കിടയിലും ഒരല്പം മനസ്സിമാധാനത്തിന് വേണ്ടി നല്ലൊരു മലയാളം പുസ്തകം കയ്യിലെടുക്കാൻ ആഗ്രഹിക്കുന്ന ഒട്ടനവധി പ്രവാസികളുണ്ട്. എന്നാൽ വിദേശങ്ങളിൽ മികച്ച മലയാളം പുസ്തകങ്ങൾ ലഭ്യമാകുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. ഈയൊരു വലിയ പ്രതിസന്ധിക്കുള്ള പരിഹാരവും ആശ്വാസവുമാണ് പൂർണ്ണമായും സൗജന്യമായി പ്രവർത്തിക്കുന്ന ‘കേരളനാട് വായനശാല’. നാട്ടിലെ വായനശാലകളുടെ ആ പഴയ ചുവരുകളും പുസ്തകമണവും പ്രവാസഭൂമിയിൽ പുനർജനിക്കുമ്പോൾ അത് മലയാളികൾക്ക് വലിയൊരു മാനസികോല്ലാസം കൂടിയായി മാറും.
കഴിഞ്ഞ 26 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ന്യൂസിലൻഡിൽ വെച്ച് സിജു ജേക്കബ് നടത്തിയിരുന്ന പ്രശസ്തമായ ‘കേരളനാട്’ പത്രത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലൈബ്രറിക്ക് ഈ പേര് നൽകിയിരിക്കുന്നത്.

വായനാദിനത്തിൽ ഔദ്യോഗിക ഉദ്ഘാടനം കേരളത്തിന്റെ വായനാദിനമായ
ജൂൺ 19-ന് ഗ്രന്ഥശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.

സിജു ജേക്കബിന്റെ വ്യക്തിപരമായ ശേഖരത്തിലുള്ള പുസ്തകങ്ങൾ, വിലയ്ക്ക് വാങ്ങിയവ, പ്രമുഖ എഴുത്തുകാരായ സുഹൃത്തുക്കൾ സമ്മാനിച്ചവ എന്നിവയുൾപ്പെടെ മികച്ചൊരു പുസ്തകശേഖരം ഇതിനോടകം വായനശാലയിൽ സജ്ജമായിക്കഴിഞ്ഞു. വിവരമറിഞ്ഞ് നിരവധി സാഹിത്യസംഘടനകളും പുസ്തകങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു സ്വപ്നത്തിന്റെ തുടക്കം…

“7 ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും പുസ്തകങ്ങൾ എഴുതുമ്പോഴും എന്റെ ജന്മനാടായ കോട്ടയം ചിങ്ങവനം കുഴിമറ്റത്തിന്റെ ഓർമ്മകളും ഉള്ളിലെ മലയാളിയെയും സിജു ജേക്കബ് എപ്പോഴും കൂടെക്കൂട്ടിയിരുന്നു.

ഭാവിയിൽ ഈ ലൈബ്രറി കേന്ദ്രീകരിച്ച് വിപുലമായ സാഹിത്യോത്സവങ്ങളും, വായനക്കൂട്ടായ്മകളും, പുസ്തക ചർച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.”

അക്ഷരങ്ങളുടെ ഈ വലിയ ലോകത്തേക്ക് ഓസ്‌ട്രേലിയയിലെ എല്ലാ പുസ്തകപ്രേമികളെയും, സഹൃദയരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സിജു ജേക്കബ്
ഫോൺ നമ്പർ 0414067986
Orange, New South Wales, Australia

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com