Wednesday, April 8, 2026
Homeഅമേരിക്കഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കാൻ റഷ്യ.

ഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കാൻ റഷ്യ.

ഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കാൻ റഷ്യ. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഊർജ വിതരണത്തിലൂടെ ഇന്ത്യയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഊർജ വിപണിയെ സാരമായി തന്നെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യ സഹായിക്കാൻ സന്നദ്ധത കാണിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ആഗോള എണ്ണ വാതക വ്യാപാരത്തെ ബാധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ താത്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാൻ കഴിയുന്നതിന് ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം രാജ്യത്തുണ്ടെന്നാണ് ചൊവ്വാഴ്ച കേന്ദ്ര സർക്കാർ അറിയിച്ചത്.

ഇന്ത്യയ്ക്ക് 95ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യാനാണ് റഷ്യ ഒരുങ്ങുന്നത്. അമേരിക്കൻ സമ്മർദം ഒരു വശത്ത് നിലനില്‍ക്കുമ്പോഴാണ് ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നല്‍കി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കൂട്ടാൻ ഇന്ത്യ തീരുമാനിച്ചത്. ഖത്തറില്‍ നിന്നും വാതക വിതരണവും തടസപ്പെട്ട നിലയിലായതോടെയാണ് ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ തയ്യാറായിക്കുന്നത്.

വരുന്ന ആഴ്ചകളില്‍ റഷ്യൻ കപ്പലുകള്‍ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് ആശ്വാസം ലഭിക്കുമെന്നാണ് കരുതുന്നത്.യുദ്ധസമാന സാഹചര്യം ഉടലെടുത്തപ്പോള്‍ തന്നെ ഇന്ധന വിതരണത്തില്‍ തടസം നേരിട്ടാല്‍ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ റഷ്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40ശതമാനവും ഈ ഹോർമൂസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്.

ഈ ജനുവരിയില്‍ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവ് പ്രതിദിനം 1.1മില്യണ്‍ ബാരലായി കുറഞ്ഞിരുന്നു. 2022 നവംബർ മാസം മുതലുള്ള കണക്കുകളില്‍ ഏറ്റവും കുറഞ്ഞ അളവാണിത്.

യുഎസ് നികുതിയുമായി ബന്ധപ്പെട്ട ഇളവുകളുടെ ഭാഗമായി മോസ്‌കോയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 21.2ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ ഈ അളവ് മുപ്പത് ശതമാനമായി ഉയർന്നിരുന്നു. ഇന്ത്യൻ റിഫൈനറികള്‍ ഇപ്പോഴും റഷ്യൻ ക്രൂഡുമായി ബന്ധപ്പെട്ട് ചർച്ചകളിലാണെങ്കിലും വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടുന്നത് സർക്കാരില്‍ നിന്നുള്ള നിർദേശങ്ങള്‍ അനുസരിച്ചാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com