Wednesday, August 19, 2026
Homeഅമേരിക്കഒക്കലഹോമയിൽ നിര്യാതനായ പി. സി. എബ്രഹാമിന്റെ സംസ്കാരം ഓഗസ്റ്റ് 22ന്

ഒക്കലഹോമയിൽ നിര്യാതനായ പി. സി. എബ്രഹാമിന്റെ സംസ്കാരം ഓഗസ്റ്റ് 22ന്

പ്രസാദ് തീയാടിക്കൽ

ഒക്കലഹോമ: കോട്ടയം സ്വദേശിയും ഒക്കലഹോമ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പി. സി. എബ്രഹാം (64) ഓഗസ്റ്റ് 16ന് ഒക്കലഹോമയിൽ നിര്യാതനായി. സഭായോഗത്തിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അന്ത്യം. പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകനാണ്.

ഭൗതികശരീരം ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് (1101 S 1st Street, Yukon, OK 73099) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും.

ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് ഇതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4:30ന് യൂക്കോൺ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

1962 ഫെബ്രുവരി 26ന് ജനിച്ച പി. സി. എബ്രഹാം ദീർഘകാലമായി ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. കേരളത്തിൽ കോട്ടയം കഞ്ഞിക്കുഴി ഐ.പി.സി. ഫിലദൽഫിയ സഭാംഗവുമായിരുന്നു. ഡാളസ് ഫിലദൽഫ്യ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതൻ.

ഭാര്യ: ഏൽസി എബ്രഹാം (ശാന്തി) — തോട്ടയ്ക്കാട് തണംഗപതിക്കൽ കുടുംബാംഗം.

മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ എബ്രഹാം.

സഹോദരങ്ങൾ: സാറാമ്മ മാഗ്‌നാസ്കോട് (സ്വീഡൻ), പാസ്റ്റർ പി. സി. ചാണ്ടി (ഫിലഡൽഫിയ , പാസ്റ്റർ പി. സി. വർഗീസ് (ഒക്കലഹോമ), പാസ്റ്റർ പി. സി. മാത്യു (ഒക്കലഹോമ).

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ