Saturday, May 2, 2026
Homeഅമേരിക്കഫൊക്കാന - 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

ഫൊക്കാന – 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

ഡോ. കലാ ഷഹി

ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടും.

ഏകദേശം 700,000 ഡോളറിലധികം ബഡ്ജറ്റ് ചെയ്തിട്ടുള്ളതാണ് ഈ കൺ‌വന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും കുറഞ്ഞ രജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട് ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കൺ‌വന്‍ഷന്‍ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവുമടക്കം ചുരുങ്ങിയ രജിസ്ട്രേഷൻ ഫീ മാത്രമാണ് ഈടാക്കുന്നതെന്ന പ്രത്യേകതയും ഈ കണ്‍‌വന്‍ഷനുണ്ട്. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം ഫോർ സ്റ്റാർ സൗകര്യങ്ങളും കൺ‌വന്‍ഷന്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിലധികം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതു തന്നെ ഈ കൺ‌വന്‍ഷന്റെ വിജയമായി കാണുന്നു.

ഇത്ര വിപുലമായ രീതിയില്‍ ഒരു കണ്‍‌വന്‍ഷൻ നടത്തണമെങ്കിൽ സ്പോൺസര്‍മാരുടെ നിർലോഭമായ സാമ്പത്തിക സഹായം അനിവാര്യമാണ്. 37,000 ഡോളർ സ്പോൺസർമാരിൽ നിന്നും, ഗ്രാന്റ് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ 100,000 ഡോളറും കൺ‌വന്‍ഷൻ നടത്തിപ്പിനായി ലഭിച്ചിട്ടുണ്ടെന്നുള്ളതുതന്നെ ഈ കണ്‍‌വന്‍ഷന്റെ പ്രത്യേകതയാണ്. എല്ലാ സ്പോൺസർമാർക്കും പ്രത്യേക സ്നേഹാദരങ്ങൾ അറിയിക്കട്ടെ. കൺ‌വന്‍ഷന്റെ സുഗമമായ നടത്തിപ്പിനും, ചുരുങ്ങിയ നിരക്കില്‍ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാനും ഈ സഹൃദയരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണെന്ന് ഇത്തരുണത്തില്‍ സൂചിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഫൊക്കാനയുടെ പേരില്‍ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.

ഈ മഹത്തായ കൺ‌വന്‍ഷന്‍ സ്പോൺസർ ചെയ്ത് ഇതിന്റെ ഭാഗഭാക്കായി ചരിത്ര വിജയമാക്കാന്‍ എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു.

ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി അംഗങ്ങള്‍, കൺ‌വന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് അകൈതവമായ നന്ദി അറിയിക്കുന്നു.

എല്ലാ മലയാളികളേയും ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷനിലേക്ക് സ്വാഗതം.

വാര്‍ത്ത: ഡോ. കലാ ഷഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com