Saturday, August 8, 2026
Homeഅമേരിക്കഷിക്കാഗോയിൽ ഇന്ത്യൻ ത്രിവർണം ഉയർന്നു; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) തുടക്കമിട്ടു

ഷിക്കാഗോയിൽ ഇന്ത്യൻ ത്രിവർണം ഉയർന്നു; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) തുടക്കമിട്ടു

പ്രസാദ് തീയാടിക്കൽ

ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) ഷിക്കാഗോയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6-ന് ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി രണ്ടാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമായി.

ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, FIA പ്രസിഡന്റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ത്രിവർണം അമേരിക്കൻ ദേശീയപതാകയ്‌ക്കൊപ്പം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ചടങ്ങിൽ ദേശീയഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.

FIA ഷിക്കാഗോയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15-ന് തിരംഗ കാർ റാലി, ഓഗസ്റ്റ് 16-ന് പാട്രിയോട്ടിക് ഗാല, ഓഗസ്റ്റ് 23-ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ