ഇത്തിരിയോളം പൂക്കളമിട്ടെൻ
ഓണത്തപ്പനെവരവേല്ക്കാൻ
ഒത്തിരികൊതിയുണ്ടെന്നാലതിനൊരു
പൂത്തരി പോലും കണ്ടീലാ .
തുമ്പ, സുഗന്ധി, കൊങ്ങിണി, തെറ്റി
ചെമ്പരത്തിപ്പൂ ,കാക്കപ്പൂ
മല്ലിക, കൃഷ്ണകിരീടം,തുളസി,
മുല്ല,ജമന്തിയും കണ്ടീലാ
ലോണിൽപ്പൂവിട്ടോണനിറത്തിൽ
കാണാമെങ്ങും പല കളകൾ.
കള കൊണ്ടെങ്ങനെ പൂക്കളമിടുവാൻ
തിള മനമോടെയെരിഞ്ഞൂ ഞാൻ .
കടകളിലോണപ്പാക്കറ്റുകളിൽ
കുറുകിയ പൂവിളി മൂളുന്നു.
കരയും കടലും താണ്ടിയ പൂവുകൾ
കരളു കരിഞ്ഞു ചിരിക്കുന്നു.
അറ്റത്തിത്തിരി പച്ചകളവയാൽ
മുറ്റത്തോണക്കളമാക്കാൻ
പിച്ചിയെടുത്തു നിരത്തി, കുഞ്ഞിനു
പുത്തനാെരോണം വരവേല്ക്കാൻ .
മഞ്ഞിൻമുനപാേൽ
കൂർത്തൊരുചോദ്യം
കുഞ്ഞധരത്തിലുതിർന്നല്ലോ.
“Why pluck leaves and sully the
porch’s gentle face?”
(പച്ചപറിച്ചു നിരത്തീട്ടെന്തിനു
പോർച്ചിൻ ഭംഗികൾ കളയുന്നു..?)
++++++++++



