ജീവിതത്തിന്റെ പൂർണ്ണത തിരയുന്ന മനുഷ്യർക്കിടയിൽ പലപ്പോഴും നഷ്ടപ്പെട്ടുപോയ വൈകല്യങ്ങളെ ഓർത്ത് നെടുവീർപ്പിടാനാണ് ഏറെപ്പേർക്കും സമയം.
എന്നാൽ, അപാകതകൾക്കും പരിമിതികൾക്കും ഉള്ളിലും ഒളിഞ്ഞിരിക്കുന്ന മനോഹരമായൊരു ലോകമുണ്ട്; അത് കാണാൻ കണ്ണുകളല്ല, കാഴ്ചപ്പാടുകളാണ് മാറേണത്. നമുക്ക് ചുറ്റുമുള്ള ഓരോന്നിനും അതിന്റേതായൊരു സൗന്ദര്യമുണ്ട്, പക്ഷെ ആ സൗന്ദര്യത്തെ തൊട്ടറിയാനുള്ള അപൂർവ്വ സിദ്ധി എല്ലാവരും സ്വായത്തമാക്കിയിട്ടുണ്ടോ എന്നത് ചിന്തനീയമാണ്.
പൂർണ്ണതയില്ലാത്ത മനുഷ്യരിൽ, നിസ്സാരമെന്ന് കരുതുന്ന സാധാരണ നിമിഷങ്ങളിൽ, ജീവിതത്തിന്റെ കഠിനമായ ദുരനുഭവങ്ങളിൽ പോലും പ്രകാശത്തിന്റെ ഒരു തരി അവശേഷിക്കുന്നുണ്ട്.
വേദനാജനകമായ അനുഭവങ്ങൾ നൽകുന്ന പാഠങ്ങളാണ് പലപ്പോഴും ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്നത്. ജീവിതം കൂടുതൽ മനോഹരമാകാൻ സാഹചര്യങ്ങൾ മാറണമെന്നില്ല, മറിച്ച് ലോകത്തെ നോക്കിക്കാണുന്ന നമ്മളെന്ന മാധ്യമം മാറിയാൽ മതിയാകും.
നന്മകളെ തിരികെ പിടിക്കാനും അവയെ നെഞ്ചേറ്റാനും മനസ്സ ശീലിക്കുമ്പോൾ, നാം അർത്ഥവത്താണെന്ന് കരുതുന്ന ഓരോ കാര്യവും കൂടുതൽ മൂല്യമുള്ളതായി മാറും.
കാഴ്ചയുടെ ഈ നവീകരണം മാത്രമാണ് ഇന്നിന്റെ ആകുലതകളിൽ നിന്ന് മനുഷ്യനെ കൂടുതൽ പ്രകാശമുള്ള നാളെകളിലേക്ക് നയിക്കുന്നത്.
സ്നേഹാദരങ്ങളോടെ..
സിജു ജേക്കബ്, ഓസ്ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)



