ഇറാൻ-അമേരിക്ക യുദ്ധം ഉടൻ അവസാനിക്കുമെന്നപ്രസ്‌താവനയുമ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ട്രംപിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നൽകിയ മറുപടി.
മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ ട്രംപിനെ ഓർമിപ്പിച്ചു.
ഫ്ളോറിഡയിൽഡ
വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇസ്റാഈലുമായുള്ള സംയുക്ത സൈനിക നടപടി അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ഇതിനകം നേടിക്കഴിഞ്ഞു.
അതിനാൽ ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കും- ട്രംപ് പറഞ്ഞു. ‘യുദ്ധം ഉടൻ അവസാനിക്കും, അത് വീണ്ടും ആരംഭിച്ചാൽ അവർക്ക് കൂടുതൽ തിരിച്ചടി നേരിടേണ്ടിവരും,’ പ്രത്യേക സമയപരിധിയെ കുറിച്ച് പരാമർശിക്കാതെ ട്രംപ് വ്യക്തമാക്കി.



